കഞ്ചാവുമായി യാത്ര, പിടിക്കാതിരിക്കാൻ പെർഫ്യൂം; ക്യാമറമാന്‍ അറസ്റ്റിൽ; വിഡിയോ

cameraman-ganjavu
SHARE

ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസില്‍ ഒന്നേക്കാല്‍ കിലോ കഞ്ചാവുമായി യാത്ര ചെയ്ത് അസിസ്റ്റന്‍റ് ക്യാമറമാന്‍ അറസ്റ്റില്‍. തൃശൂര്‍ ഊരകം സ്വദേശി ദീപാങ്കുരനാണ് പിടിയിലായത്. 

ഹൈദരാബാദ്- കൊച്ചി എ.സി. ബസില്‍ കഞ്ചാവുമായി ഒരാള്‍ യാത്ര ചെയ്യുന്നുണ്ടെന്ന് ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. ബസ് കൊരട്ടിയില്‍ എത്തിയപ്പോള്‍ പൊലീസ് സംഘം അകത്തുകയറി പരിശോധിച്ചു. എല്ലാ യാത്രക്കാരുടേയും ബാഗുകള്‍ പരിശോധിച്ചു. ഊരകം സ്വദേശി ദീപാങ്കുരന്‍റെ ബാഗില്‍ നിന്ന് കഞ്ചാവ് കയ്യോടെ പിടികൂടി.

കഞ്ചാവിന്‍റെ മണം പുറത്തേയ്ക്കു വരാതിരിക്കാന്‍ പെര്‍ഫ്യൂം കുപ്പികള്‍ ബാഗിനകത്ത് കരുതിയിരുന്നു. ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തുമ്പോള്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യാത്ര  ബസിലേക്ക് മാറ്റി. കൊച്ചിയില്‍ ഇടനിലക്കാര്‍ക്കു കൈമാറാനായിരുന്നു കഞ്ചാവ് കൊണ്ടുവന്നിരുന്നതെന്ന് പ്രതി മൊഴിനല്‍കി. ഹൈദരാബാദില്‍ നിരവധി സിനിമകളില്‍ അസിസ്റ്റന്‍റ് ക്യാമറമാന്‍ ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വഴിമധ്യേ, കഞ്ചാവ് ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...