ഫെയ്സ്ബുക്കിലെ കാമുകിയെ തേടി യുവാവ് എത്തി; ലോഡ്ജില്‍ സംഘര്‍ഷം

FACEBOOK-CHINA/
SHARE

എടപ്പാൾ : ഫെയ്സ്ബുക്കിലെ കാമുകിയെ കാണാൻ ലോഡ്ജിൽ മുറിയെടുത്ത യുവാക്കൾ പെ‍ാല്ലാപ്പിലായി. കഴിഞ്ഞ ദിവസമാണ് സംഭവം. ഏതാനും മാസം മുൻപ് ഫെയ്സ്ബുക് വഴി പ്രണയത്തിലായ കാമുകിയെ കാണാനാണ് കൊല്ലം സ്വദേശിയായ യുവാവ് സുഹൃത്തുമെ‍ാത്ത് എടപ്പാളിലെത്തിയത്. ഉച്ചയോടെ ലോഡ്ജിൽ മുറിയെടുത്തു. അൽപ സമയത്തിനകം ബിരുദ വിദ്യാർഥിനി കാമുകനെ കാണാൻ മുറിയിലെത്തി.

കോളജ് യൂണിഫോമിൽ പെൺകുട്ടി മുറിയിലേക്ക് കയറിപ്പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. ഇതോടെ ഏതാനും പേർ പിന്തുടർന്ന് മുറിയിലെത്തിയപ്പോൾ കണ്ടത് പെൺകുട്ടിയുമായി സംസാരിച്ചിരിക്കുന്ന കാമുകനെയും സുഹൃത്തിനെയുമാണ്. ഇരുവരും മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പന്തികേടു തോന്നിയ നാട്ടുകാർ ഇരുവരെയും ചോദ്യം ചെയ്തതോടെ തർക്കമായി.

ഇതിനിടെ നാട്ടുകാരിൽ ചിലർ യുവാക്കളെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. നാട്ടുകാർ വിവരം നൽകിയതിനെതുടർന്ന് പെ‍ാലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കാമുകി സ്ഥലംവിട്ടിരുന്നു. മർദനമേറ്റ യുവാക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ പെ‍ാലീസും മടങ്ങി.

MORE IN Kuttapathram
SHOW MORE
Loading...
Loading...