മാഹിയിൽ ഹൈടെക് ചീട്ടുകളി സംഘം പിടിയിൽ; ആറ് ലക്ഷം രൂപ പിടിച്ചെടുത്തു

mahi-arrest
SHARE

മാഹി പന്തക്കലില്‍ വീട് കേന്ദ്രീകരിച്ച്  ഹൈടെക് ചീട്ടുകളി നടത്തുന്ന സംഘം പൊലീസ് പിടിയില്‍. പതിമൂന്നംഗ സംഘം പിടിയിലായത് പൊലീസിന്‍റെ നാടകീയ നീക്കത്തിനൊടുവില്‍. ഇവരില്‍ നിന്ന് ആറ് ലക്ഷത്തി പന്ത്രണ്ടായിരം രൂപ പിടിച്ചെടുത്തു.

പന്തക്കല്‍ നവോദയ സ്കൂളിനടുത്തുള്ള വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ലക്ഷങ്ങള്‍ മാറിമറിയുന്ന കളില്‍ പങ്കെടുക്കാന്‍ ദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകളെത്തും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചീട്ടുകളി തുടരുകയാണ് പതിവ്. മൊബൈല്‍ ഫോണ്‍ വഴിയുള്ള വലിയ ശൃംഘലയാണ് പ്രവര്‍ത്തിക്കുന്നത്. 

കൃത്യമായ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഇവര്‍ കളിസ്ഥലം മാറ്റും. പ്രത്യേക വാട്സാപ് ഗ്രൂപ്പുളുമുണ്ട്.  രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് വീട് വളയുകയായിരുന്നു. ചീട്ടുകളിയില്‍ മുഴുകിയിരുന്ന സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പതിനാല് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പന്തക്കലിലെ റോഷിത്ത് കുമാര്‍, ധര്‍മടത്തെ എം.കെ.റഫീഖ്, കൊടുവള്ളിയിലെ രാജീവന്‍ തുടങ്ങിയ പതിമൂന്ന് പേരാണ് അറസ്റ്റിലായത്.

പള്ളൂര്‍–മാക്കുനി കേന്ദ്രീകരിച്ച് കൂടുതല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഗുണ്ടാ സംഘങ്ങളുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...