കോഴിക്കോട് ജ്വല്ലറിക്കവര്‍ച്ച; പ്രതികൾ കോയമ്പത്തൂരിലുണ്ടെന്ന് സൂചന

jewllery-theft
SHARE

കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിക്കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് ബംഗ്ലദേശുകാര്‍ കോയമ്പത്തൂരിലുണ്ടെന്ന് ഉറപ്പിച്ച് അന്വേഷണസംഘം. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള നിരീക്ഷണമാണ് പ്രധാനമായും പരിശോധിക്കുന്നത്. നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച നയിം അലിഖാനെ കസ്റ്റഡിയില്‍ കിട്ടിയാലുടന്‍ പൊലീസ് കോയമ്പത്തൂരിലെത്തും. പിന്നാലെയുണ്ടെന്ന് മനസിലാക്കിയാല്‍ പ്രതികള്‍ സ്വദേശത്തേക്ക് മടങ്ങുമെന്ന് കരുതിയാണ് വേഗത്തില്‍ തീരുമാനമെടുക്കാത്തതെന്നും അന്വേഷണസംഘം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...