300 മുതൽ 107 പവൻവരെ; ആലുവ വിറച്ച 3 വൻ കവർച്ച: നടന്നത്: നടുക്കം

aluva-theft-3
SHARE

ചെറുതും വലുതമായ കവര്‍ച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ആലുവയും പരിസര പ്രദേശങ്ങളും. ഒടുവില്‍ നടന്ന തോട്ടയ്ക്കാട്ടുകരയിലേത്  ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വീട് കുത്തി തുറന്നുമാത്രം മൂന്ന് വലിയ കവര്‍ച്ചകളാണ് നടന്നത്. ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. എന്നാല്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ പുതിയൊരു മോഷണത്തിന്റെ വാര്‍ത്തയറിഞ്ഞ് ഞെട്ടിയത്. തോട്ടക്കാട്ടുകര കോണ്‍വെന്റിനു സമീപം താമസിക്കുന്ന പ്രവാസി ജോര്‍ജ് മാത്യുവും കുടുബവും ഒരു ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലെത്തിയപ്പള്‍ ഞെട്ടി.  ഇരുപത് പവന്‍ സ്വര്‍ണവും. ഇരുപത് ലക്ഷത്ത്റെ വജ്രാഭരണങ്ങളും, കൊള്ളക്കാര്‍ കൊണ്ടുപോയി . വീട്ടിലുള്ള നായയെ മയക്കി കിടത്തിയായിരുന്നു . പ്രൊഫഷണല്‍ മോഷണം.

ആലുവയെ വിറപ്പിച്ച മൂന്നാമത്തെ വലിയ മോഷണമാണിത്. 2014ല്‍ ദേശീയ പാതയില്‍ പുളിഞ്ചോടുള്ള പൈജാസ് ഇസ്മായിലിന്റെ വീട്ടിലും 2018ല്‍ ജനുവരിയില്‍ ആലുവ തോട്ടുമുഖം മഹിളാലയം കവലയില്‍ അബ്ദുള്ളയുടെ വീട്ടില്‍ നടന്നതും വീട് കുത്തി തുറന്നുള്ള കൊള്ളയായിരുന്നു. രണ്ട് കേസിലും പ്രതികളാരെന്നോ തൊണ്ടിമുതല്‍ എവിടെയെന്നോ ഒരു എത്തുംപിടിയും ഇല്ല.

മോഷണം നടന്നത് 2014 ഫെബ്രുവരി ഈ വീട്ടിൽ കവർച്ച നടക്കുമ്പോൾ ആളുണ്ടായിരുന്നില്ല.  ചികില്‍സയിലെ കഴിയുന്ന മകനൊപ്പം ആശുപത്രിയിലായിരുന്നു പൈജാസും കുടുംബവും. 300 പവൻ സ്വർണാഭരണങ്ങൾ, അഞ്ചുലക്ഷം രൂപയുടെ റോളക്സ് വാച്ച്, രണ്ടുലക്ഷം രൂപ,  എൽ.ഇ.ഡി. ടി.വി, ഇൻവർട്ടർ എന്നിവ  കൊള്ളക്കാര്‍ ഇവിടെ നിന്ന് കൈക്കലാക്കി. വീടിന്റെ പിറകുവശത്തെ ജനൽ കുത്തിപ്പൊളിച്ചാണ് അകത്തു കയറിയത്. ഈ വീടിനുള്ളിലെ എല്ലാ അലമാരകളും കള്ളന്‍മാര്‍ തുറന്ന് പരിശോധിച്ചിരുന്നു. വസ്ത്രങ്ങളും മറ്റ് വസ്തുക്കളും വലിച്ച് പുറത്തിട്ടു...ഒടുവിലാണ് ഡിജിറ്റല്‍ ലോക്കറുള്ള ഈ അലമാറയ്ക്കടുത്ത് എത്തിയത്. അലമാരയുടെ താഴ് ഭാഗത്ത് തറയില്‍  സ്ക്രൂചെയ്ത് ഉറപ്പിച്ചിരുന്ന ലോക്കര്‍ മോഷ്ടാക്കള്‍ കുത്തിപ്പൊളിച്ച് എടുത്ത് കടന്നു. പൊലീസ് അന്വേഷണം ആദ്യഘട്ടത്തില്‍ തകൃതിയായി നടന്നു..  ദിവസങ്ങള്‍ക്കുശേഷം ഡിജിറ്റല്‍ ലോക്കര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കളമശേരിയില്‍ നിന്ന് കണ്ടുകിട്ടി. പിന്നീടങ്ങോട്ട് ഒരന്വേഷണവും നടന്നില്ല.  അതിനിടയില്‍ ഉദ്യോഗസ്ഥര്‍ മാറി, ഭരണവും മാറി

മോഷണം നടന്നത് 2018 ജനുവരി 14 പട്ടാപ്പകലായിരുന്നു ഈ വീട്ടില്‍ കൊള്ള നടന്നത്. പുറത്തായിരുന്ന അബ്ദുല്ലയും കുടുംബവും രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിച്ചത് അറിഞ്ഞത്. പിന്‍ വശത്തെ വാതില്‍ തുറന്നാണ് ഇവിടെ മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്. കൃത്യമായി സ്വര്‍ണം വച്ചിരുന്ന അലമാരയ്ക്കടുത്ത് തന്നെ എത്തി. ബുക്ക്സ്റ്റാൾ ഉടമയായ അബ്ദുള്ളയുടെ മകളുടെ107 പവന്‍ സ്വർണമാണ് നഷ്ടമായത്.  വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി  ബാങ്ക് ലോക്കറിൽ നിന്ന് എടുത്തതായിരുന്നു.  

അന്ന് ഒരു വിരലടയാളം മാത്രമാണ് പോലീസിന് അന്ന് ഇവിടെ നിന്ന് ലഭിച്ചത്. വീടിന് തൊട്ടടുത്ത് കെട്ടിടനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന 150 തൊഴിലാളികളുടെയും വിരലടയാളം പൊലീസ് ശേഖരിച്ചു. മോഷണം നടന്നതിന്റെ പിറ്റേദിവസം കുറുപ്പുംപടിയില്‍ കവലയില്‍ സംശയാസ്പദമായി രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയിരുന്നു..എന്നാല്‍ അവരുടെ പിറകെ പൊലീസ് പോയില്ല.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്വേഷണം മന്ദഗതിയിലായി. ഒരു തവണ തിരുവനന്തപുരത്ത് തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് അബ്ദുല്ലയെ പൊലീസ് അങ്ങോട്ട് വിളിപ്പിച്ചെങ്കിലു ഫലം ഉണ്ടായില്ല.  ജനപ്രതിനിധികളെയടക്കം സമീപിച്ചു. അന്വേഷണ സംഘം മാറിയെന്നതല്ലാതെ ഇതുവരെ കേസിന് ഒരു തുമ്പും കണ്ടെത്തിയട്ടില്ല. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ ചെറുതും വലുതുമായ ഒട്ടേറെ മോഷണങ്ങളാണ് ആലുവയിലും പരിസര പ്രദേശങ്ങളിലും നടന്നത് പലതിലും പ്രതികളെ പിടികൂടിയിട്ടില്ല.   

MORE IN Kuttapathram
SHOW MORE
Loading...
Loading...