ഷബ്നയെ കാണാതായിട്ട് ഒരുവർഷം; എങ്ങുമെത്താതെ അന്വേഷണം

shabna-missing
SHARE

കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായിട്ടു ഒരു വര്‍ഷം. തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്നയുടെ തിരോധാനം ആദ്യം സംസ്ഥാന പൊലീസും പിന്നിട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ഒരുവര്‍ഷമായി അമ്മ മകള്‍ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ പതിനേഴിന് പിഎസ്്സി പരിശീലനത്തിനായി പോയതാണ് ഷബ്ന. പിന്നീട് ആരും കണ്ടിട്ടില്ല. അന്ന് വൈകിട്ട് കൊല്ലം കടപ്പുറത്ത് നിന്ന് ഷബ്നയുടെ ബാഗ് പൊലീസിന് ലഭിച്ചു.  സമീപത്തെ ഹോട്ടലിന്റെ  സിസിസിടിവിയില്‍ നിന്നു പെണ്‍കുട്ടി ഒറ്റയ്ക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും ‌കിട്ടി. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും  കണ്ടെത്താനായില്ല. പെണ്‍കുട്ടിയുമായ അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തു പല തവണ ചോദ്യം ചെയ്തു. 

പക്ഷേ ഒരു തുമ്പും ലഭിച്ചില്ല. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഷബ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംസ്ഥാന പൊലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...