വിസ്താരം കഴിഞ്ഞിറങ്ങിയ പ്രതി പൊലീസുകാരനെ തടഞ്ഞു; ‘കണ്ടോളാം’

kerala-police
representative image
SHARE

ഒറ്റമശേരി ഇരട്ടക്കൊല കേസിൽ വിസ്താരം കഴിഞ്ഞിറങ്ങിയ ഒന്നാം പ്രതി പൊലീസുകാരനെ തടഞ്ഞുനിർത്തി ഭീഷണിപ്പടുത്തി. പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിഷാദ് എം.പനങ്ങാടൻ ഇതുസംബന്ധിച്ചു ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി സി.എൻ.സീതയ്ക്കു പരാതി നൽകി. ഒന്നാം പ്രതി പോൾസണ് എതിരെയാണ് പരാതി.

കോടതി നടപടി അവസാനിച്ചശേഷം ഹാളിൽ നിന്ന് ഇറങ്ങുമ്പോഴാണ് പോൾസൺ ഭീഷണിപ്പെടുത്തിയത്. ‘കണ്ടോളാം’ എന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പോൾസണെതിരെ കേസെടുത്ത പട്ടണക്കാട് സ്റ്റേഷനിൽ നിന്നു കേസ് നടത്തിപ്പിനു വരുന്നയാളാണ് നിഷാദ്. പട്ടണക്കാട് സ്റ്റേഷനിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ പോൾസൺ തന്നെ ഉപദ്രവിക്കാൻ സാധ്യതയുള്ളതിനാൽ സംരക്ഷണം നൽകണമെന്ന് നിഷാദ് ആവശ്യപ്പെട്ടു.

പ്രതിഭാഗം ഹാജരാക്കിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിഷോറിനെ കോടതി വിസ്തരിച്ചു. ബൈക്കു വരുന്നതുകണ്ട ഉടൻ അതിനെ പിന്തുടർന്നു ലോറിക്കു പാഞ്ഞുപോകാൻ കഴിയുമോ എന്നത് ഡ്രൈവറുടെ കഴിവിനെ ആശ്രയിച്ചിരിക്കുമെന്ന് മൊഴി നൽകി. അന്ധകാരനഴി അഴീക്കൽ സ്വദേശികളായ സുബിൻ (27), ജോൺസൺ (40) എന്നിവർ ബൈക്കിൽ പോകുമ്പോൾ ലോറിയിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...