29 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ; പരിശോധന കര്‍ശമാക്കി

blackmoney
SHARE

പാലക്കാട് ഒലവക്കോട് റയില്‍വേ സ്റ്റേഷനില്‍ ഇരുപത്തി എട്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തിയ കുഴല്‍പ്പണമാണ് റെയില്‍വേ സംരക്ഷണസേന പിടികൂടിയത്.

കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ്മാനാണ് കുഴല്‍പ്പണവുമായി പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചറിലെത്തിയ മുജീബ് പാലക്കാട്ടിറങ്ങി കോഴിക്കോടിന് ബസില്‍ പോകാനായിരുന്നു ഉദ്ദേശം. പഴ്സല്‍ ഒാഫീസിന് സമീപത്തുവച്ച് റെയില്‍വേ സംരക്ഷണസേന കസ്റ്റഡിയിലെടുത്തു. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത പണം ലഭിച്ചത്. 26 ലക്ഷത്തി എണ്‍പതിനായിരം രൂപ കണ്ടെടുത്തു. പണത്തിന്റെ ഉറവിടം, ഇടപാടുകാര്‍ തുടങ്ങി സമഗ്രമായ അന്വേഷണം ആവശ്യമാണ്. കേസ് കൂടുതല്‍ അന്വേഷണത്തിനായി ടൗണ്‍ നോര്‍ത്ത് പൊലീസിന് കൈമാറി. കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുഴല്‍പ്പണവും ലഹരിവസ്തുക്കളും കടത്തുന്നത് തടയാന്‍ ട്രെയിനുകളില്‍ പരിശോധന കര്‍ശമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...