മാലിന്യം തള്ളിയ കരാറുകാരനടക്കം മൂന്നുപേർ അറസ്റ്റിൽ

waste-case1
SHARE

പാലക്കാട് തൃത്താല വട്ടത്താണിയിൽ മാലിന്യം തള്ളിയ കരാറുകാരനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരെക്കൊണ്ട് പാതയോരത്തു നിന്ന് പൊലീസ് മാലിന്യം നീക്കം ചെയ്യിപ്പിച്ചു.

പെരിന്തൽമണ്ണ ആലിപറമ്പ് സ്വദേശികളായ കണ്ടേങ്കായ് വീട്ടിൽ നൗഷാദ്, തൊട്ടിപറമ്പിൽ മുഹമ്മദ് ഫാസിൽ, വടക്കേക്കര ഇബ്രാഹിം എന്നിവരെയാണ് തൃത്താല പൊലീസ് അറസ്റ്റു ചെയ്തത്. ആലൂർ വട്ടത്താണിയിൽ കഴിഞ്ഞ മാസം 27നാണ് ഹോട്ടൽ മാലിന്യം ഉൾപ്പടെയുള്ളവ ചാക്കുകളിൽ കെട്ടി പാതയോരത്ത് തള്ളിയത്. 

തൃത്താല പൊലീസ് നടത്തിയ അന്വേഷണത്തിൽ എടപ്പാളിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പേരുള്ള ബില്ലുകൾ മാലിന്യത്തില്‍ നിന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് എടപ്പാളിലെത്തി സ്ഥാപന ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് മാലിന്യം തളളിവയവരെക്കുറിച്ച് വിവരം ലഭിച്ചത്. പെരിന്തൽമണ്ണയിലുള്ളയിലുളളവര്‍ക്ക് 20000 രൂപയ്ക്ക് കരാര്‍ നല്‍കിയതാണെന്നും എവിടെയാണ് മാലിന്യം നിക്ഷേപിച്ചതെന്ന് അറിയില്ലെന്നും അറിയിച്ചു. തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരെക്കൊണ്ടു തന്നെ പാതയോരത്തു നിന്ന് മാലിന്യം നീക്കം ചെയ്യിപ്പിച്ച പൊലീസ് നടപടി അഭിനന്ദനീയം.

MORE IN KUTTAPATHRAM
SHOW MORE
Loading...
Loading...