മധുരം കാട്ടി വീട്ടിലേക്ക് വിളിച്ചു; 3 വയസ്സുകാരിയെ 11–കാരൻ പീഡിപ്പിച്ചു; അമ്പരപ്പ്

dehradun-rape
SHARE

മൂന്നു വയസുകാരിയെ പീഡിപ്പിച്ച പതിനൊന്ന് വയസുകാരൻ പിടിയിൽ. ഡെറാഡൂൺ സിറ്റിയിൽ കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം. തൊഴിലാളികളായ അച്ഛനും അമ്മയും പുറത്തുപോയ തക്കം നോക്കിയായിരുന്നു അയൽവാസിയായ ബാലൻ പെൺകുഞ്ഞിനെ പീഡനത്തിനരയാക്കിയത്. പെൺകുട്ടിയുടെ അച്ഛൻ രാജ്പൂർ റോഡിലെ ഹോട്ടൽ തൊഴിലാളിയാണ്. അമ്മ വീട്ടുജോലിക്കാരിയും. ഇവർ രണ്ടുപേരും ജോലിക്ക് പോയ സമയത്താണ് ബാലൻ കുഞ്ഞിനോട് ക്രൂരത കാട്ടിയത്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം നടന്നത്. കുഞ്ഞിനെ വീട്ടിലാക്കി അമ്മ ജോലിക്ക് പോയി. ഒമ്പതും ഏഴും വയസുള്ള മൂത്ത കുട്ടികളെ കുഞ്ഞിനെ ഏൽപ്പിച്ചാണ് ഇവർ പുറത്തുപോയത്. ഈ തക്കം നോക്കി തൊട്ടടുത്ത വീട്ടിലെ ബാലൻ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചത്. മധുരപലഹാരങ്ങൾ കാട്ടി വീട്ടിലേക്കു വിളിച്ച കുഞ്ഞിനെ ബാലൻ പീഡനത്തിരയാക്കി. അമ്മ തിരികെ എത്തിയതോടെ കുഞ്ഞ് അതിനുണ്ടായ അനുഭവം പറഞ്ഞു. ബാലനെ വിളിച്ച് ചോദിച്ചതോടെ അവനും കുറ്റം സമ്മതിച്ചു.

സംഭവം നടന്ന അടുത്ത ദിവസം കുട്ടിയുടെ മാതാപിതാക്കൾ ദലൻവാല പൊലീസ് സ്റ്റേഷനിൽ  പരാതി നല്‍കിയിരുന്നു. പൊലീസ് കുറ്റക്കാരനായ ബാലനെ കസ്റ്റഡിയിടെുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. പീഡനത്തിനിരയായ പെൺകുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...