തിമിംഗലം ഛർദിച്ച സ്രവത്തിന് വില 1.7 കോടി; വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

whale-ambergris
SHARE

വിപണയിൽ സ്വർണത്തെക്കാൾ വിലയുള്ള ആമ്പര്‍ഗ്രിസ് വിൽക്കാനെത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. തിമിംഗലം ഛര്‍ദ്ദിച്ചപ്പോള്‍ കിട്ടിയ 1.3 കിലോ ആമ്പര്‍ഗ്രിസാണ് ഇയാൾ വിൽക്കാൻ ശ്രമിച്ചത്. വിപണയിൽ 1.7 കോടിയോളം രൂപ ഇതിന് വിലവരും. സംഭവത്തിൽ വിദ്യാവിഹാറിലെ കാമാ ലെയ്‌നിലെ താമസക്കാരനായ രാഹുല്‍ ദുപാരെ എന്നയാളെയാണ് ശനിയാഴ്ചയാണ് മുംബൈ പൊലീസ് പിടികൂടിയത്. 

സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ ഉണ്ടാകുന്ന മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലങ്ങൾ ഇത് ഇടയ്ക്ക് ഛർദ്ദിച്ചുകളയാറുണ്ട്. അങ്ങനെ ഛർദിച്ചുകളയുന്ന ഇൗ വസ്തു ചിലപ്പോഴൊക്കെ കരയ്ക്കടിയാറുണ്ട്. ഇതിന് വലിയ വിലയാണ് വിപണിയിൽ. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആമ്പർഗ്രിസ് ഉപയോഗിക്കുന്നത്.  വന്യജീവി സംരക്ഷണ നിയമപ്രകാരം മുംബൈ സ്വദേശിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ തമിംഗലത്തെ കൊലപ്പെടുത്തിയ ശേഷമാണോ ആമ്പര്‍ഗ്രിസ് കൈക്കലാക്കിയതെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...