പ്ലസ്ടു വിദ്യാര്‍ഥിയെ സഹപാഠിയും സഹോദരനും പീഡിപ്പിച്ചു, അറസ്റ്റ്

anjal-rape
SHARE

കൊല്ലം അഞ്ചലില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ സഹപാഠിയും സഹപാഠിയുടെ സഹോദരനും ചേര്‍ന്നു പീഡിപ്പിച്ചു. അഞ്ചല്‍ അഗസ്ത്യകോട് സ്വദേശികളും സഹോദരങ്ങളുമായ പ്രതികളെ  പൊലീസ് അറസ്റ്റ് ചെയ്തു. 

അഞ്ചലിലെ ഒരു സ്വകാര്യ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് സഹപാഠിയും സഹോദരനും ചേര്‍ന്നു പീഡിപ്പിച്ചത്. അറസ്റ്റിലായ അഫ്സറിന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പെണ്‍കുട്ടി അഗസ്ത്യക്കോട്ടെ വീട്ടില്‍ പോയിരുന്നു. 

ഇവിടെവെച്ച് അഫ്സര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷം അഫ്സറിന്റെ സഹോദരന്‍ ഇജാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. സഹോദരന്‍ പീഡിപ്പിച്ച വിവിരം പുറത്തുപറയുമെന്ന് ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചു. തുടര്‍ന്ന് അഫ്സറും ഇജാസും ചേര്‍ന്നു പെണ്‍കുട്ടിയില്‍ നിന്നു പണം തട്ടിയെടുക്കുകയും ചെയ്തു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കഴി‍ഞ്ഞ ഫെബ്രുവരിയില്‍ നടന്ന പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ ഇരുവരെയും കുളത്തുപ്പുഴ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...