കയ്യേറ്റം ഒഴിപ്പിക്കാനെത്തി; നഗരസഭ ജീവനക്കാര്‍ക്ക് നേരെ 'കയ്യേറ്റം'

corporation-mardhanam
SHARE

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയെ കൊല്ലം നഗരസഭ ജീവനക്കാര്‍ക്ക് മര്‍ദനം. മാടന്‍നടയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയെ വനിത ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരെയാണ് ഒരു സംഘം വ്യാപാരികള്‍ മര്‍ദിച്ചത്. മാടന്‍ നടയില്‍ ദേശീയപാതയോരത്തെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തിയ കൊല്ലം നഗരസഭ ജീവനക്കാരെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു.

സൂപ്രണ്ട് എസ് രാജേഷ്, ഓവര്‍സിയര്‍മാരായ രാജി, ലിജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അക്രമികളില്‍ നിന്ന് ജീവനക്കാരെ രക്ഷിച്ച് വാഹനത്തില്‍ കയറ്റികൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തിനു നേരെയും ആക്രമണമുണ്ടായി. പരുക്കേറ്റ ജീവനക്കാര്‍  ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഓപ്പറേഷന്‍ ഈസി വോക് എന്ന പേരില്‍  നഗരത്തിലെ അനധികൃത ബങ്കുകളും കച്ചവടങ്ങളും നഗരസഭ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ സിഐടിയു തന്നെ രംഗത്തെത്തയിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...