മലപ്പുറം പാണക്കാട് റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം; മര്‍ദനം താടി വടിക്കാതിരുന്നതിന്

mpm-ragging
SHARE

മലപ്പുറം പാണക്കാട് റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ വിദ്യാർഥിയെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

മലപ്പുറം പാണക്കാട് ഡിയുഎച്ച്എസ്എസി ലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. വിദ്യാർത്ഥിയോട് റാഗിങ്ങിനിടെ താടി വടിക്കണമെന്ന് സീനിയർ വിദ്യാർത്ഥികൾ ആവശ്യപെട്ടിരുന്നു. നൽകിയ സമയപരിധിക്ക് ശേഷവും തയാറാകാതിരുന്നതോടെയായിരുന്നു  മർദ്ദനമെന്നാണ് പരാതി. കൂട്ടത്തോടെയുള്ള ആക്രമണത്തിൽ മൂക്കിനും കണ്ണിനും പരുക്കുണ്ട്. കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ പരുക്ക് ഗുരുതരമായതിനാൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. 

കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പിതാവ് മലപ്പുറം പൊലീസിൽ പരാതി നൽകി.

MORE IN Kuttapathram
SHOW MORE
Loading...
Loading...