കാലിൽ കെട്ടിവച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ganja-arrest-1
SHARE

കാലിൽ കെട്ടിവച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് കുമളിയിൽ പിടിയിൽ. ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ്   എക്സൈസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോട്ടയം മുട്ടമ്പലം കൊച്ചുപുളിമൂട്ടില്‍ ജെസനാണ് കുമളി എക്സൈസിന്റെ  പിടിയിലായത്.  കുമളി ചെക്ക്‌പോസ്റ്റിലേയ്ക്ക് നടന്നു വരികയായിരുന്ന ജെസന്റെ നടത്തത്തില്‍ സംശയം തോന്നിയ എക്‌സൈസ് സംഘം ഇയാളെ പരിശോധിച്ചു. ഇയാളുടെ കാലില്‍ വെച്ചുകെട്ടിയ നിലയിലായിരുന്നു കഞ്ചാവ്.

കമ്പത്ത് നിന്ന്  10,000 രൂപയ്ക്ക് വാങ്ങിയതാണെന്നും, കോട്ടയത്ത് ചില്ലറ വില്‍പ്പന നടത്താനായിരുന്നുവെന്നും പ്രതി  മൊഴി നല്‍കി. പാമ്പാടി സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കടത്തിയതിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെനിഷ് എം. എസ്ന്റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...