തൊട്ടിലിൽ കിടത്തിയ കുഞ്ഞ് വീടിന്റെ ടെറസിൽ, ആഭരണങ്ങൾ കവർന്നു; നടുക്കം

841625634
representative image
SHARE

പന്തീരാങ്കാവ്: കിടപ്പുമുറിയിലെ തൊട്ടിലിൽ കിടത്തിയ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ടെറസിൽ ഉപേക്ഷിച്ചു. പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് അഴിച്ചെടുത്തത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുറിയിൽ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയുമായിരുന്നു  കിടന്നുറങ്ങിയിരുന്നത്

കരച്ചിൽ കേട്ട് തിരഞ്ഞപ്പോഴാണ് വീടിന്റെ ടെറസിൽ  അപകടകരമായ നിലയിൽ കുഞ്ഞിനെ കണ്ടത്. ഗോവണിയുടെ  വാതിൽ  തള്ളിത്തുറന്നാണ്  അകത്ത് കടന്നതെന്ന്  സംശയിക്കുന്നു. അയൽവീട്ടിലെ ഇസ്മയിലിന്റെ ജനലിലേക്ക് കയറാൻ  ശ്രമിച്ചതായും  കാണുന്നുണ്ട്. വിവരം  അറിഞ്ഞ ഉടൻ  പന്തീരാങ്കാവ്  പൊലീസ്  സ്ഥലത്തെത്തി. വിരലടയാള വിദഗ്ധ എ.വി.ശ്രീജയ , പി.ഹാരിസ്  എന്നിവരും  പന്തീരാങ്കാവ്  സ്റ്റേഷൻ  എഎസ്ഐ  സി.വി. നായകന്റെ  നേതൃത്വത്തിൽ ജയചന്ദ്രൻ, യു.എം.ജിനീഷ്, എന്നിവരും  പരിശോധന നടത്തി

MORE IN Kuttapathram
SHOW MORE
Loading...
Loading...