മോഷ്ടിക്കുന്നത് വിലകൂടിയ ബൈക്കുകൾ; തിരൂരില്‍ കൗമാരക്കാരന്‍ പിടിയിൽ

tirur-bike-theft-2
SHARE

വിലകൂടിയ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന സംഘത്തിലെ കണ്ണിയായ കൗമാരക്കാരന്‍ തിരൂരില്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും ബുള്ളറ്റുകളടക്കം വിലകൂടിയ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന കൂട്ടായി സ്വദേശി മുക്താറാണ് പിടിയിലായത്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

തീരദേശ മേഖലയില്‍ രേഖകളില്ലാതെ മോട്ടോര്‍ സൈക്കിളുകള്‍ കൗമാരപ്രായക്കാര്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുക്താർ പിടിയിലാവുന്നത്. 

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച വിവരം ഇയാൾ സമ്മതിക്കുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി 2 റോയൽ എൻഫീൽഡ് ബുള്ളറ്റ്, യൂണികോൺ, പൾസർ ബൈക്കുകൾ മോഷ്ടിച്ചതായി ഇയാൾ മൊഴി നൽകി.

കേസിലുള്‍പ്പെട്ട മുഴുവന്‍ ബൈക്കുകളും പോലീസ് കണ്ടെത്തി. ഈ കേസില്‍ വരുംദിവസങ്ങളില്‍ കൂടതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...