മരുമകൾ വച്ച മട്ടൻ കറി കൊള്ളില്ല; പാത്രം മുഖത്തേക്ക് എറിഞ്ഞു; അച്ഛനെ മകൻ തല്ലിക്കൊന്നു

mutton-crime
SHARE

മരുമകൾ പാകം ചെയ്ത മട്ടൻ കറി കൊള്ളില്ലെന്ന് പറഞ്ഞ് കലഹിച്ച പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുപ്പതിയിലാണ് നടുക്കുന്ന സംഭവം നടന്നത്. 56–കാരനായ ചെല്ല ഗുരുപ്പയെയാണ് മകൻ വെങ്കട്ട രാമുടു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക ് കഴിക്കാനായി മട്ടൻ കറി ഉണ്ടാക്കിയിരുന്നു. മരുമകളാണ് ഉണ്ടാക്കിയത്. ഗുരുപ്പയും കുടുംബാംഗങ്ങളും ഭക്ഷണം കഴിക്കാനായി ഇരുന്നു. എന്നാൽ മരുമകൾ ഉണ്ടാക്കിയ കറി ഗുരുപ്പയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിൽ കുറ്റം പറയുകയും മരുമകളുടെ മുഖത്തേക്ക് കറി വലിച്ചെറിയുകയും ചെയ്തു. 

ഭാര്യയെ അപമാനിച്ചപ്പോൾ വെങ്കട രാമുടുവിന് ദേഷ്യമായി. തുടർന്ന് അച്ഛനുമായി വാക്കേറ്റവും തർക്കവുമായി. ദേഷ്യം മൂത്തപ്പോൾ മകൻ അച്ഛന്റെ തല ചുമരിൽ അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുരുപ്പ ഉടൻ തന്നെ മരിച്ചു. പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.' സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

MORE IN Kuttapathram
SHOW MORE