കണ്ണീരുണങ്ങാതെ കെവിന്റെ വീട് നീനുവിന്റെയും; പ്രതീക്ഷ ഇനി കോടതിവിധിയിൽ

kevin-neenu-one-year
SHARE

കേരളത്തെ ഞെട്ടിത്തരിപ്പിച്ച കെവിന്‍ ദുരഭിമാനക്കൊലക്കേസിില്‍   കോടതിയില്‍ വിചാരണപുരോഗമിക്കുമ്പോഴും പ്രതികള്‍ ശിക്ഷിക്കപ്പെടില്ലേ എന്ന ആശങ്കയിലാണ് കെവിന്‍റെ ഭാര്യ നീനുവും കുടുംബവും. കെവിന്‍   നീനുവിനെ റജിസ്റ്റര്‍ വിവാഹം ചെയ്ത വൈരാഗ്യത്തിന് നീനുവിന്‍റെ സഹോദരനും പിതാവും ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു കെവിന്‍റെ മരണം. സാക്ഷികള്‍ പലരും കൂറുമാറി പ്രതികള്‍ക്കൊപ്പം ചേര്‍ന്നു. എങ്കിലും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍ . ദുഖം ബാക്കിയാകുന്നത് നീനുവിനും കെവിന്‍റെ കുടുംബത്തിനും  മാത്രം. 

കണ്ണീരുണങ്ങിയിട്ടില്ല ഈ വീട്ടില്‍ പലരുടേയും .കരഞ്ഞുകലങ്ങിച്ച കണ്ണുകളുമായി ഇവരെല്ലാം കാത്തിരിക്കുന്നത് അവരുടെ പ്രിയപ്പെട്ട കെവിന്‍റെ മടങ്ങിവരവിനല്ല. ജീവനുതുല്യം സ്നേഹിച്ച തന്‍റെ കെവിനെ പറിച്ചെറിഞ്ഞ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സാധാരണ ഒരു പ്രണയവിവാഹത്തിലുണ്ടാകുന്ന പ്രതിഷേധമായി മാത്രമേ വീട്ടുകാരുടെ എതിര്‍പ്പിനെ നീനുവും കെവിനും കണ്ടിരുന്നുള്ളു. എന്നാല്‍ അത് വൈരാഗ്യമായി മാറുമെന്നും തന്‍റെ പ്രിയതമന്‍റെ ജീവനെടുക്കാന്‍  തക്ക പാതകമായി വീട്ടുകാര്‍ കണക്കാക്കുമെന്നും നീനു  സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 

പക്ഷേ  രക്തബന്ധങ്ങളെ മറികടന്ന് അവര്‍ ആ തീരുമാനമെടുത്തു. അഭിമാനക്ഷതമേല്‍പിച്ച ആ യുവാവിനെ ,,,അവരുടെ സഹോദരിയും മകളുമായ നീനുവിന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ . കൂടെകൂടി അവരുടെ സുഹൃത്തുക്കളും  ബന്ധുക്കളുമെല്ലാം. സിനിമയെപ്പോലുംവെല്ലുന്ന രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ തട്ടിക്കൊണ്ടുപോകലും കൊലപാതകവും. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ വെള്ളതുണിയില്‍ പൊതിഞ്ഞ ശരീരമായി മാറി നീനുവിന്‍റെ കെവിന്‍. അവര്‍ അങ്ങനെ ചെയ്യുമൊന്നൊന്നും അവള്‍ നിനചില്ല..

പക്ഷേ അത്രക്രൂരമായ കൊലപാതകത്തിന് അവരെ തള്ളിവിട്ടത് അവരുടെ ദുരഭിമാനം മാത്രം..കുടുംബത്തിനേല്‍ക്കുന്ന പേരുദോഷം പോലും..അത് മാറ്റാന്‍ കെവിനെ കൊന്ന് പുഴയില്‍ തള്ളി അവര്‍. നീനുവിന്‍റെ വീട്ടുകാരുടെ ദുരഭിമാനം ജയിച്ചു..കെവിന്‍ ഇല്ലാതായി. പക്ഷേ മകന്‍ വരുന്നതും കാത്ത് ഉറക്കമളച്ച് കാത്തിരിക്കുന്ന ഈ അമ്മയ്ക്കുമുണ്ടായിരുന്നു സ്വപ്നങ്ങള്‍ . വാര്‍ധക്യത്തില്‍ മകന് കൈപിടിക്കുമെന്ന  പ്രതീക്ഷ. ഒരു കുടുംബത്തിന്‍റെ ദുരഭിമാനം മറ്റൊരു കുടംബത്തിന്‍റെ അടിത്തറ ഇളക്കിയെറിഞ്ഞു. 

മകളെപോലെ ചേര്‍ത്തുപിടിച്ചു നീനുവിനെ ഈ കുടംബം. ക്രൂരതയുടെ പര്യായമായ സ്വന്തം കുടുംബത്തിലേക്ക് മടങ്ങാന്‍ നീനുവിന് കഴിയുമായിരുന്നില്ല. തനിക്കുവേണ്ടി ജീവന്‍ ബലികൊടുത്ത കെവിന്‍റെ ഒാര്‍മകള്‍ അത്രപെട്ടന്ന് മായിച്ചുകളയാന്‍ കഴിഞ്ഞില്ല ഈ പെണ്‍കുട്ടിക്ക്.

ഒരു പക്ഷേ ക്രൂരമായി മര്‍ദനത്തിന് ഇരയായപ്പോള്‍ നീനുവിനെ മടക്കിനല്‍കണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ കെവിന്‍ ജീവിച്ചിരുന്നാനെ എന്ന നീനുവിന് അറിയാം. പക്ഷേ  തന്‍റെ കൂടെ ഇറങ്ങിവന്ന പ്രിയതമയെ കൈവിടാന്‍ മരണത്തിനുമുന്നിലും കെവിന്‍ തയാറായില്ല. ക്രൂരമര്‍ദനം ഏറ്റുവാങ്ങിയപ്പോഴും നീനുവിനോടുള്ള തന്‍റെ സ്നേഹം ആവര്‍ത്തിച്ചു കെവിന്‍. ആപ്പോഴുണ്ടായ ആക്രമണത്തില്‍ കെവിന്‍റെ ജീവന്‍ പോയതുംപോലും അവന്‍ അറിഞ്ഞിട്ടുണ്ടാകില്ല.. ഇനി ആശ്വാസം പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷയാണ്. അത്രയെങ്കിലും ഉറപ്പാക്കി കോടതി നീതികാണിക്കുമെന്ന പ്രതീക്ഷയിലാണ് നീനുവും കുടുംബവും..

MORE IN Kuttapathram
SHOW MORE