നാദാപുരത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി

bomb-nadapuram1
SHARE

കോഴിക്കോട് നാദാപുരത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി. 20 നാടന്‍ ബോംബുകളും 2 സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. പൊലിസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീടിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നാദാപുരം, വടകര മേഖലയില്‍ വീടുകള്‍ക്ക് നേരെയുള്ള ബോംബേറ് ശക്തമായിരുന്നു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും പൊലിസ് തീരുമാനിച്ചു.

MORE IN Kuttapathram
SHOW MORE