സ്വകാര്യ ഹോട്ടലിന് വേണ്ടി ഭൂമി ഒഴിപ്പിക്കാൻ ഗുണ്ടായിസം

land-mafiya1
SHARE

തൃശൂർ പട്ടിക്കാട് സ്വകാര്യ ഹോട്ടലിന് വേണ്ടി ഭൂമി ഒഴിപ്പിക്കാൻ ഗുണ്ടായിസം. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത് ബലമായി മായ്ച്ച് കളഞ്ഞു. പരുക്കേറ്റ സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ ചികിൽസയിലാണ് . 

തൃശൂർ പട്ടിക്കാട് സ്വകാര്യ ഹോട്ടലിനു സമീപത്തെ ഭൂമി ഏറ്റെടുക്കാൻ ഇരുപതോളം വരുന്ന സംഘമെത്തി. ഭൂമിയിലെ കാർഷിക വിളകൾ നശിപ്പിച്ചു. 

ഭൂമിയുടെ കൈവശക്കാരായ കുടുംബം ഇതു തടഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ തടയുന്നത് കണ്ടപ്പോൾ നാട്ടുകാർ ഇടപ്പെട്ടു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. ഭൂമി ഒഴിപ്പിക്കാൻ എത്തിയവർ ഇത് തടഞ്ഞു. കയ്യേറ്റം ചെയ്ത ശേഷം ഫോണിലെ ദൃശ്യങ്ങൾ മായ്പ്പിച്ചു. പീച്ചി പൊലീസ് ഹോട്ടലുകാർക്ക് ഒത്താശ ചെയ്തെന്നാണ് ആക്ഷേപം. പരുക്കേറ്റ കുടുംബാംഗങ്ങൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗുണ്ടായിസത്തിന് പീച്ചി പൊലിസ് ഒത്താശ ചെയ്തിട്ടുണ്ടെങ്കിൽ നടപടി വന്നേക്കും.

MORE IN Kuttapathram
SHOW MORE