പതിമൂന്നുകാരി പൊള്ളലേറ്റ് മരിച്ചു; ആത്മഹത്യയെന്ന് ‌വിട്ടുകാർ; വിശ്വാസിക്കാതെ പൊലീസ്

parasala-death
SHARE

തിരുവനന്തപുരം പാറശാലയില്‍ പതിമൂന്നുകാരി തീപ്പൊള്ളലേറ്റ് മരിച്ചു. അയിര അംബുജവിലാസത്തില്‍ പരേതനായ മനോജിന്റ മകള്‍  അഞ്ജനയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊഴിയൂര്‍  പൊലീസ് കേസെടുത്തു. 

ഇന്നലെ രാത്രി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എണ്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടി രാവിലെ മരണത്തിനു കീഴടങ്ങി. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ഒന്നര വര്‍ഷം മുമ്പ് അമ്മയുടേയും രണ്ടാനച്ഛന്റെയും  പീഡനത്തേത്തുടര്‍ന്ന് കുട്ടി വീടു വിട്ടു പോയിരുന്നതായി ബന്ധുക്കള്‍ പൊലീസിന്  മൊഴി നല്കിയിട്ടുണ്ട്. പാറശാല റയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടെത്തിയ കുട്ടിയെ സംരക്ഷിക്കാമെന്ന ഉറപ്പില്‍ അമ്മയ്്ക്ക് വിട്ടു നല്കുകയായിരുന്നു. തുടര്‍ന്ന് ആറുമാസത്തോളം ബന്ധുക്കള്‍ കുട്ടിയുമായി ചൈല്‍ഡ് ലൈനില്‍ കൗണ്‍സലിങിനെത്തിയിരുന്നു. 

വീടിനു പിന്നില്‍ വച്ച് കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് വീട്ടുകാര്‍ നല്കിയിരിക്കുന്ന മൊഴി. എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയായ കുട്ടിയോട് ടിവി കണ്ടു കൊണ്ടിരുന്നപ്പോള്‍ അത് നിര്‍ത്തി പഠിക്കാന്‍ പറഞ്ഞെന്നും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബാംഗങ്ങളുടെ മൊഴി. എന്നാല്‍ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. അസ്വാഭാവിക മരണത്തിന്  പൊഴിയൂര്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടു വളപ്പില്‍ സംസ്കരിച്ചു. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് പത്തു വര്‍ഷം മുമ്പ് മരിച്ചു. 

MORE IN Kuttapathram
SHOW MORE