അനധികൃത മണൽ കടത്ത്; 70 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു

land-river
SHARE

മലപ്പുറം തിരുനാവായയില്‍ ഭാരതപ്പുഴയില്‍ നിന്ന് അനധികൃതമായി കടത്തുന്ന 10 ലോഡ് മണല്‍ പൊലിസ് പിടികൂടി.ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മണല്‍.കഴിഞ്ഞ രണ്ടു മാസത്തിനിടെ മണല്‍ കടത്തിയ  70 വാഹനങ്ങളാണ്  പൊലിസ് പിടിച്ചെടുത്തത്.

തിരുനാവായയിലെ ബന്ത്രക്കടവില്‍ നിന്നാണ് മണല്‍ പിടികൂടിയത്.എട്ടോളം ചെറിയ കടവുകള്‍ ഉണ്ടാക്കി ചാക്കുകളിലാക്കിയാണ് മണല്‍ സൂക്ഷിച്ചിരുന്നത്.തിരൂര്‍ സി.ഐ പത്മരാജന്റെ നേതൃത്വത്തിലുള്ള പൊലിസ് ദിവസം മണല്‍ കടവുകളില്‍ പരിശോധന നടത്തി മണല്‍ പിടിച്ചെടുക്കുന്നുണ്ട്.ഏറ്റവും ഒടുവില്‍ 10 ലോഡ് മണലാണ് പിടിച്ചെടുത്തത്.മണല്‍ കോരിയിടാന്‍ ഉണ്ടാക്കിയ കടവ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റി.മണല്‍ പുഴയിലേക്ക് തന്നെ തിരിച്ചു തള്ളുകയാണ് പൊലിസ്

കഴിഞ്ഞ രണ്ടുമാസത്തിനിടെ മണല്‍ കടത്താനുപയോഗിച്ച 70 വാഹനങ്ങള്‍  പിടിച്ചെടുത്തു.മണല്‍ കടവുകള്‍ ദിവസവും നിരീക്ഷിക്കാന്‍  4 പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്.വാഹനങ്ങള്‍ പുഴയിലേക്ക് ഇറക്കാതിരിക്കാന്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കട്ടകളും മണല്‍ മാഫിയ നശിപ്പിച്ചിട്ടുണ്ട്.ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പൊലിസിന്റെ തീരുമാനം

MORE IN Kuttapathram
SHOW MORE