വസ്തു തർക്കം; സിപിഎം പ്രവർത്തകന് മർദനം; പിന്നിൽ ലോക്കൽ സെക്രട്ടറി

cpm-attack
SHARE

വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനെ ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം മൂന്നംഗ സംഘം മര്‍ദിച്ചതായി പരാതി. കോഴിക്കോട് വടകര കുട്ടോത്ത് സ്വദേശി ഷാജുവാണ് ഇരുമ്പ് വടികൊണ്ടുള്ള അടിയില്‍ പരുക്കേറ്റ് ചികില്‍സയിലുള്ളത്. തന്നെ ആക്രമിക്കാന്‍ കൂട്ടുനിന്ന േനതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാജു പൊലീസിനും പാര്‍ട്ടിക്കും പരാതി നല്‍കി. 

സി.പി.എം മേമുണ്ട ലോക്കല്‍ സെക്രട്ടറിയും ഷാജുവും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. കുടുംബ വസ്തുവില്‍ തന്റെ അനുമതിയില്ലാതെ റോഡ് നിര്‍മിക്കാനുള്ള ചിലരുടെ ശ്രമം തടഞ്ഞത് ലോക്കല്‍ സെക്രട്ടറിയുടെ വിദ്വേഷത്തിനിടയാക്കിയെന്ന് ഷാജു പറയുന്നു. വില്ലേജ് രേഖകള്‍ പ്രകാരം തന്റെ സ്ഥലത്ത് തന്നെയാണ് റോഡ് വെട്ടാന്‍ ശ്രമിച്ചതെന്ന് പിന്നീട് പാര്‍ട്ടിക്ക് ബോധ്യമായി. എന്നാല്‍ നേതാവിന് തന്നോടുള്ള വിദ്വേഷം തുടരുകയായിരുന്നു. അടുത്തിടെ നാട്ടിലെ വിവാഹ സല്‍ക്കാരച്ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറിയും ഷാജുവും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെയാണ് കഴിഞ്ഞദിവസം മൂന്നുപേരടങ്ങിയ സംഘം തന്നെ ആക്രമിച്ചതെന്ന് ഷാജു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

ഇരുപത് വര്‍ഷമായി സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് ഷാജു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ പങ്കാളിയായിരുന്നു. ആക്രമണത്തില്‍ നിയമപരമായ നടപടിക്കൊപ്പം പാര്‍ട്ടി തലത്തിലും ഷാജു പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സി.പി.എം നേതൃത്വം പ്രതികരിക്കാന്‍ തയാറായിട്ടില്ല. 

വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനെ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. കോഴിക്കോട് വടകര കുട്ടോത്ത് സ്വദേശി ഷാജുവാണ് ഇരുമ്പ് വടികൊണ്ടുള്ള അടിയില്‍ പരുക്കേറ്റ് ചികില്‍സയിലുള്ളത്. മേമുണ്ട ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മര്‍ദിച്ചതെന്ന്  ഷാജു പൊലീസില്‍ പരാതി നല്‍കി. 

MORE IN Kuttapathram
SHOW MORE