ഏഴു പശുക്കളെ ലൈംഗികവൈകൃതത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍

cow-shelter
SHARE

അയോധ്യയിൽ ഗോശാലയിൽ ഏഴു പശുക്കളെ ലൈംഗികവൈകൃതത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. കർതല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയിലെ പശുക്കളെയാണ് രാജ്കുമാർ എന്ന യുവാവ് പീഡിപ്പിച്ചത്. ഇയാൾ ഇടയ്ക്ക് ഗോശാല സന്ദർശിക്കാറുണ്ടായിരുന്നു. ദൈനംദിന കാര്യങ്ങൾ കൃത്യമാണോ എന്നറിയാൻ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാറുണ്ട്. അങ്ങനെ പരിശോധിച്ചപ്പോഴാണ് അജ്ഞാതനായ ഒരാൾ പശുക്കളെ പീഡിപ്പിക്കുന്ന ദൃശ്യം കാണുന്നത്.

ആളെ മനസിലാകാത്തതുകൊണ്ട് ജീവനക്കാർ ഓരോ ദിവസം കാത്തിരുന്നു. ഈ മാസം യുവാവ് വീണ്ടും ഗോശാലയിൽ എത്തിയപ്പോൾ ജീവനക്കാർ കയ്യോടെ പിടിച്ചു. മര്‍ദിച്ച ശേഷമാണ് ജീവനക്കാർ പ്രതിയെ പൊലീസിൽ ഏൽപ്പിച്ചതെന്നും ആക്ഷേപമുയര്‍ന്നു. പ്രതിക്കെതിരെ ഐ.പി.സി 376, 511 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി അയോധ്യ എസ്.എസ്.പി ജോഗേന്ദ്ര കുമാര്‍ പറഞ്ഞു. മദ്യലഹരിയില്‍ ചെയ്തതാണെന്നും ജീവനക്കാരും പൊലീസും തന്നെ മര്‍ദ്ദിച്ചതായും രാജ്കുമാര്‍ പറഞ്ഞു.

MORE IN Kuttapathram
SHOW MORE