അഴീക്കല്‍ ബീച്ചില്‍ അക്രമങ്ങള്‍ പതിവ്; ഹോം ഗാർഡിനടക്കം മർദനം

azeekal
SHARE

കൊല്ലം അഴീക്കല്‍ ബീച്ചില്‍ അക്രമ സംഭവങ്ങള്‍ പതിവാകുന്നു. മദ്യലഹരിയിലെത്തിയ ഒരു സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ അടക്കം മര്‍ദിച്ചു. അക്രമികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

വാഹനം പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെറിയ അഴീക്കല്‍ സ്വദേശി ശിവകുമാറിന് മര്‍ദനമേറ്റ്. മദ്യലഹരിയിലായിരുന്ന നാലംഗ സംഘം ശിവകുമാറിനെയും തടയാന്‍ 

മുങ്ങിമരണങ്ങള്‍ ഒഴിവാക്കാനായി സ്ഥാപിച്ച സുരക്ഷാ വേലി മറികടന്നത് ചോദ്യം ചെയ്ത ലൈഫ് ഗാര്‍ഡിനെ ഒരാഴ്ച്ച മുന്‍പ് രാമേശ്വം സ്വദേശി മര്‍ദിച്ചിരുന്നു. അഴീക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാലു പേര്‍ ഒരു മാസത്തിനിടെ മുങ്ങി മരിച്ചു ഈ സാഹചര്യ‌ം കണക്കിലെടുത്ത് ബീച്ചില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.

MORE IN Kuttapathram
SHOW MORE