പിഎസ്​സി കോച്ചിംഗ് സെന്ററിലെ ശുചിമുറയിൽ ക്യാമറ; അധ്യാപകൻ അറസ്റ്റിൽ; ആശങ്ക ബാക്കി

hiden-camera-arrest
SHARE

പിഎസ്​സി കോച്ചിംഗ് സെന്ററിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച അധ്യാപകൻ പൊലീസ് പിടിയിൽ. കുന്ദമംഗലത്താണ് നടുക്കുന്ന സംഭവം. ഒട്ടേറെ പിഎസ്​സി കൊച്ചിംഗ് സെന്ററിൽ ക്ലാസെടുക്കാറുള്ള തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീണ്‍ കുമാറാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശുചിമുറയിൽ ഒളിക്യാമറ വച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലാണ് ഇയാൾ പിടിയിലായത്. പ്രവീൺ പഠിപ്പിച്ചിരുന്ന മറ്റ് സ്ഥാപനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.  

കോച്ചിംഗ് സെന്ററിലെ ജീവനക്കാരിയാണ് ശുചിമുറയിൽ നിന്നും ക്യാമറ കണ്ടെത്തിയത്. ഇക്കാര്യം സ്ഥാപനത്തിന്റെ ഉടമയെയും ഇതിന് പിന്നാലെ പൊലീസിനെയും അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനായ പ്രവീൺ പിടിയിലാകുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഇവിടെ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. ഇയാള്‍ ക്ലാസെടുക്കാന്‍ പോയിരുന്ന മറ്റു സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ഒളി ക്യാമറ സ്ഥാപിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കുന്ദമംഗലം മജിസ്ട്രേറ്റിന്റെ ചുമതലയുള്ള താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE