മാറനല്ലൂരിൽ വ്യാപകമോഷണം; ലക്ഷങ്ങ‌ളു‌ടെ ഉപകരണങ്ങളും സിസിടിവി ദൃശ്യങ്ങളും കവർന്നു

maranellur-theft-1
SHARE

തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്തില്‍ വ്യാപകമോഷണം. പതിനാറ് സ്ഥാപനങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ കവര്‍ന്ന കള്ളന്‍ സുരക്ഷാ ക്യാമറയുടെ ഡിവിആറും കൊണ്ടുപോയി. മോഷ്ടാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വ്യാഴാഴ്ച അര്‍ധരാത്രിയാണ് ലാപ്ടോപ്പും ക്യാമറകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളും പണവും മോഷണം പോയത്. കള്ളനെ കണ്ടുപിടിക്കാന്‍ സഹായിക്കുമായിരുന്ന സുരക്ഷാ കാമറയുടെ ഡിവിആറുകളും വെറുതെവിട്ടില്ല. രാവിലെ നാട്ടുകാര്‍ അറിയിച്ചതോടെയാണ് കടയുടമകള്‍ വിവരം അറിഞ്ഞത്. 

പ്രധാന റോഡില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച സുരക്ഷാ കാമറകളുടെ പരിധിക്കു പുറത്തുനില്‍ക്കുന്ന കടകളിലാണ് മോഷണം നടന്നത്. ഒരാഴ്ചക്കുള്ളില്‍  പഞ്ചായത്തിലെ മണ്ണടികോണം, കൂവളശേരി, നീര്‍മണ്‍കുഴി എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു.

MORE IN Kuttapathram
SHOW MORE