15-ഓളം പാസ്പോർട്ടുകൾ; മലയാളി ചെന്നൈയിൽ അറസ്റ്റിൽ; തീവ്രവാദബന്ധം സംശയം

chennai-passport
SHARE

പതിനഞ്ചോളം പാസ്പോര്‍ട്ടുകളുമായി ചെന്നൈയില്‍ മലയാളി അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് റയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്.  വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇയാളെ കുറിച്ചുള്ള വിവിരങ്ങള്‍ കേരള പൊലീസിന് കൈമാറും.

ഇന്നലെ രാത്രി ചെന്നൈയിലെത്തിയ നീലഗിരി എക്സപ്രസില്‍ നിന്നാണ് തൃശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനെ അറസ്റ്റ് ചെയ്തത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനം. ഫസ്റ്റ്ക്ലാസ് എസി കമ്പാര്‍ട്ട്മെന്‍റുകളില്‍ യാത്ര ചെയ്ത്  വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍  പിടിച്ചെടുത്ത പതിനഞ്ചോളം പാസ്പോര്‍ട്ടുകളാണ് സംശയത്തിനിടയാക്കിയത്. മലേഷ്യയിലടക്കം ഇടപാടുകള്‍ നടത്തിയതിന്‍റെ രേഖകളും പിടിച്ചെടുത്തു. എങ്ങനെ ഇത്രയധികം പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചെന്നും ഇയാള്‍ക്ക് പിന്നില്‍ മാഫിയയുണ്ടോ എന്നും അന്വേഷിക്കും.  തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

MORE IN Kuttapathram
SHOW MORE