കുഞ്ഞിനെ കാട്ടിലെറിഞ്ഞു; എന്നിട്ടും ജീവിതം ബാക്കിയായി; അമ്മയ്ക്ക് കഠിനതടവ്

jail-lady
SHARE

അട്ടപ്പാടിയിൽ നവജാതശിശുവിനെ കാട്ടിലെ തോട്ടിൽ ഉപേക്ഷിച്ച കേസിൽ അമ്മയ്ക്ക് അഞ്ച് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു..അട്ടപ്പാടിയിൽ 2012 ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിലായിരുന്നു ആ അമ്മയുടെയും പെൺകുഞ്ഞിന്റെയും ജനനം.അഗളി കൊട്ടമേട് സ്വദേശി മരതകം പ്രസവിച്ചയുടനെ കുഞ്ഞിനെ ഭൂതിവഴി ഊരിനടുത്തുള്ള കാട്ടിൽ പന്ത്രണ്ട് അടി താഴ്ച്ചയുളള കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.വന്യമൃഗഭീഷണിയുള്ള കാട്ടിൽ കുഞ്ഞ് കരഞ്ഞ് തളർന്ന് അതിജീവിച്ചത് രണ്ടു രാപകലുകൾ.

.പ്രദേശത്ത് ആടുമേയ്ക്കാനെത്തിയ സ്ത്രീ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെയും അഗളി പൊലീസിനെയും വിവരം അറിയിച്ചു.

ശരീരമാസകലം പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ മുൾപ്പടർപ്പിൽ കിടന്ന കുഞ്ഞിനെ പൊലീസ് അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൂർണആരോഗ്യം വന്ന ശേഷം  മലമ്പുഴ പ്രൊവിഡൻസ് ഹോമിന് കുഞ്ഞിനെ കൈമാറി.

സ്വാതന്ത്ര്യദിനത്തിൽ കണ്ടെത്തിയ കുഞ്ഞിന് പൊലീസ് സ്വതന്ത്ര എന്ന് പേരുമിട്ടു.അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് കുറ്റകൃത്യം തെളിയിച്ചത്..

MORE IN Kuttapathram
SHOW MORE