കുട്ടിയെ പൊള്ളിച്ചത് അമ്മയെന്ന് പരാതി; കാമുകനൊപ്പം പോയത് കഴിഞ്ഞമാസം

mother-cruelty
SHARE

കാമുകനൊപ്പം ഒളിച്ചോടിയ യുവതി മൂന്നര വയസുകാരന്‍ മകനെ പരുക്കേല്‍പ്പിച്ചതായി പരാതി. മുഖത്തും കൈയ്ക്കും കാലിനും ഗുരുതരമായ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. പൊള്ളലേറ്റതാണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.  പാലക്കാട് സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് സുബൈറും ബന്ധുക്കളുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാവ് സുലൈഹയും കാമുകന്‍ അല്‍ത്താഫും പൊലിസ് കസ്റ്റഡിയിലാണ്. 

കഴിഞ്ഞ മാസം 27നാണ് പാലക്കാട് സ്വദേശിയായ സുലൈഹ കാമുകനായ കോഴിക്കോട് സ്വദേശി അല്‍ത്താഫിനൊപ്പം മുന്നര വയസുകാരനായ മകനെയും കൂട്ടി ഒളിച്ചോടിയത്. സഹോദര പുത്രന്‍ കൂടിയാണ് അല്‍ത്താഫ്. പൊലിസില്‍ പരാതി നല്‍കിയിട്ടും വിവരമൊന്നും ലഭിക്കാത്തതിന്‍റെ പശ്ചാത്തലത്തില്‍ സുലൈഹയുടെ ഭര്‍ത്താവും ബന്ധുക്കളും ചൈല്‍ഡ് ലൈനിന്‍റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കൈയ്ക്കും കാലിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്. പൊള്ളലേറ്റതാണെന്ന സംശയമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അപകടത്തില്‍ പരുക്കേറ്റതാണെന്നാണ് കുട്ടിയുടെ മാതാവ് സുലൈഹയുടെ വാദം. 

കുട്ടിയെ ആശുപത്രിയിലെത്തിക്കാനും മെഡിക്കല്‍ പരിശോധന നടത്താനും ആദ്യ ഘട്ടത്തില്‍ പൊലിസ് തയ്യാറായില്ല. ഇതിനെതിരെ ബന്ധുക്കള്‍ പ്രതിഷേധം ഉയര്‍ത്തി. യുവതിയെയും കുട്ടിയെയും കണ്ടെത്താന്‍ പൊലിസ് വേണ്ട രീതിയില്‍ സഹായിച്ചില്ലെന്നും ആക്ഷേപമുണ്ട്. 2013 ലാണ് പാലക്കാട് സ്വദേശിയായ സുലൈഹയെ കോയമ്പത്തൂര്‍ സ്വദേശിയായ സുബൈര്‍ വിവാഹം ചെയ്തത്. 

MORE IN Kuttapathram
SHOW MORE