കൊച്ചിയിൽ ആറിടത്ത് കളളന്‍ കയറി; അന്വേഷണം ദൃശ്യങ്ങളുടെ ചുവടുപിടിച്ച്

kochi-theft-2
SHARE

കൊച്ചി നഗരത്തിലെ ജനവാസ മേഖലയിലെ ആറിടങ്ങളില്‍ കളളന്‍ കയറി. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ മോഷണത്തില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

കൊച്ചി ദര്‍ബാര്‍ ഹാളിനു സമീപത്തെ ദിവാന്‍സ് റോഡിലായിരുന്നു മോഷണം . സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയും,ദന്തല്‍ ക്ലിനിക്കും അഭിഭാഷകന്‍റെ വീടുമടക്കം ആറിടങ്ങളില്‍ കളളന്‍ കയറി. ഇന്‍ഷുറന്‍സ് കമ്പനിയില്‍ സൂക്ഷിച്ചിരുന്ന അര പവന്‍ തൂക്കമുളള ആറ് സ്വര്‍ണനാണയങ്ങള്‍ മാത്രമാണ് കളളന്‍ കവര്‍ന്നത്. മറ്റിടങ്ങളിലെല്ലാം കളളന്‍ കയറിയെങ്കിലും കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദന്തല്‍ ക്ലിനിക്കിനുളളിലെ സിസിടിവി കാമറയിലാണ് കളളന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 

ഈ ദൃശ്യങ്ങളുടെ ചുവട് പിടിച്ചാണ് പൊലീസ് അന്വേഷണം. നഗരത്തിലെ സ്ഥിരം മോഷ്ടാക്കളടക്കമുളളവരുടെ ചിത്രങ്ങള്‍ സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കുന്നുണ്ട്. മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് അവകാശവാദം.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.