അമ്മയ്ക്ക് ഭക്ഷണം നൽകാതെ മകന്റെ ക്രൂരത; ഒടുവിൽ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം

kumily-murder-attempt
SHARE

കുമളി ചെങ്കരയിൽ അമ്മയെ ഷോക്കടിപ്പിച്ച കൊലപ്പെടുത്താൻ ശ്രമിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ ജീവിതത്തിന് അമ്മ തടസമാകുന്നു എന്ന കാരണത്താലാണ് കൊലപാതക ശ്രമം. അമ്മയ്ക്ക് ഭക്ഷണം നൽകാതെയും, അമ്മയുടെ ആവശ്യങ്ങൾ  നടത്തി കൊടുക്കാതെയും ആയിരുന്നു മകന്റെ ക്രൂരത. 

ചെങ്കര എച്ച്.എം.എൽ. എസ്‌റ്റേറ്റ് സ്വദേശി രാജേന്ദ്രനാണ്  പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബന്ധുവീട്ടിൽ പോയി തിരികെ എത്തിയ രാജേന്ദ്രന്റെ അമ്മ മരിയ ശെൽവം വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷോക്കേറ്റ് തെറിച്ചു വീേഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ വൈദ്ധുതി ബോർഡിൽ നിന്നും പൂട്ടിലേയ്ക്ക് കണക്ഷൻ കൊടുത്തിരിക്കുന്നതായി കണ്ടെത്തി. നാട്ടുകാർ കുമളി പൊലീസിൽ വിവരമറിയിച്ചതോടെ അന്വേഷണം നടത്തി.  പെൻഷൻ തുക രാജേന്ദ്രൻ മരിയ ശെൽവിയോട് ആവശ്യപ്പെട്ടപ്പോൾ അത് നൽകാതിരുന്നതിന്റെ വൈരാഗ്യത്തിൽ ചെയ്തതാണെന്ന് കണ്ടെത്തി. പ്രതിയ്ക്കെതിരെ കൊലപാത ശ്രമത്തിന് പൊലീസ് കേസെടുത്തു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.