സിറിഞ്ചിൽ നിറച്ച ചോക്ലേറ്റ് അപകടകരം; നിരോധിച്ചു

syringe-chocolate
representative image
SHARE

കൊല്ലം : ചോക്കോഡോസ് എന്ന പേരിൽ സിറിഞ്ചിൽ നിറച്ച് വിറ്റിരുന്ന ചോക്ലേറ്റ് ജില്ലയിൽ നിരോധിച്ചു. ആശുപത്രികൾ, ലാബുകൾ എന്നിവിടങ്ങളിൽ നിന്ന് ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന സിറിഞ്ചുകളിൽ ചോക്ലേറ്റ് നിറയ്ക്കുന്ന സാഹചര്യവും അതുവഴിയുള്ള ആരോഗ്യ ഭീഷണിയും കണക്കിലെടുത്താണു നടപടി

സ്‌കൂൾ പരിസരത്ത് ഉൽപന്നം വിൽക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു കലക്ടർ അന്വേഷണത്തിനായി ജില്ലാ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. സംശയകരമായ സാഹചര്യത്തിലാണു മിഠായിയുടെ വിതരണം എന്ന ജില്ലാ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറാണ് ഉൽപന്നത്തിന്റെ സംഭരണം, വിതരണം, വിൽപന എന്നിവ നിരോധിച്ചത്.

MORE IN Kuttapathram
SHOW MORE