കൂട്ടുകാരിക്ക് മെസേജ് അയച്ച യുവാവിനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു, 2 പേർ അറസ്റ്റിൽ

nemam-attack
SHARE

നേമം: കൂട്ടുകാരിക്ക് മെസേജ് അയച്ചതിന്റെ വിരോധത്തിൽ യുവാവിനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസിൽ പുന്നമൂട് പകലൂർ ശരണ്യ ഭവനിൽ ശരത്(20), പുന്നമൂട് കുഴിയാംവിള പുത്തൻ വീട്ടിൽ കൃഷ്ണപ്രദീപ്(20) എന്നിവരെ അറസ്റ്റ് ചെയ്തു.  സംഭവത്തിൽ കല്ലിയൂർ ചെങ്കോട് സ്വദേശി വിശാഖിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പുന്നമൂട് രക്തേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം.

ശരത്തിന്റെ കൂട്ടുകാരിക്ക് മെസേജ് അയച്ചതിലുള്ള വിരോധത്തിൽ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ വിശാഖിനെ കരിങ്കൽ കൊണ്ട് തലയ്ക്ക് അടിച്ചുവെന്നാണ് പരാതി. വിവരമറിഞ്ഞ് നേമം പൊലീസ് എത്തിയതറി‍ഞ്ഞ് ഇരുവരും ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്തു. നേമം പൊലീസ് ഇൻസ്പെക്ടർ സാജു ജോർജ്, എസ്ഐ എ.പി. അനീഷ്, എഎസ്ഐ മുഹമ്മദ് അലി, സിപിഒമാരായ ബിജു, സുനിൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്

MORE IN Kuttapathram
SHOW MORE