ഭർത്താവും കാമുകനും സൈനികർ; യുവതി കാമുകനൊപ്പം പോയി; കസ്റ്റഡി

mby-woman
SHARE

സൈനികനായ മുൻ കാമുകനൊപ്പം ഒളിച്ചോടിയ ബെംഗളൂരു സ്വദേശിനി യുവതിയെ, സൈനികനായ ഭർത്താവിന്റെ പരാതിയെ തുടർന്ന് മൂന്നാറിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു അസമിൽ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനുമായി 2 മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവ് തിരികെ ജോലി സ്ഥലത്തേക്ക് പോയതോടെയാണ് യുവതി ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സൈനികനായ മുൻ കാമുകനുമായി ഒളിച്ചോടിയത്.

ഇതേ തുടർന്ന് ഭർത്താവ് അസമിലും ബെംഗളൂരുവിലും പൊലീസിൽ പരാതി നൽകി.   മൂന്നാറിലെ  ലോഡ്ജിൽ പൊലീസ് എത്തിയപ്പോഴേക്കും ഇവർ മുറി ഒഴിഞ്ഞിരുന്നു. തുടർന്ന് മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനെ പിന്തുടർന്ന് പെരിയവരൈയിൽ ബസ് തടഞ്ഞ് ആണ്   യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം ബെംഗളൂരു പൊലീസിന് കൈമാറുമെന്നു പൊലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.