കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

murder
SHARE

കൊച്ചി കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷര്‍ളിയാണ് മരിച്ചത്. ഭര്‍ത്താവ് സേവ്യറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണം.   

ഇന്ന് പുലര്‍ച്ചെയാണ് മാസങ്ങളായി നീണ്ട കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചത്. ഷേര്‍ളി ഫോണില്‍ പലരുമായി സംസാരിക്കുന്നതിലുള്ള സേവ്യറിന്റെ അസ്വസ്ഥത കാരണം ഇരുവരും തമമില്‍ വഴക്ക് പതിവായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനെ സേവ്യര്‍ പലവട്ടം വിലക്കിയതുമാണ്. കഴിഞ്ഞ രാത്രിയിലും ഇതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. തുടര്‍ന്ന് തോര്‍ത്ത് കൊണ്ട് ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇതാണ് സേവ്യര്‍ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകവിവരം സേവ്യര്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. 44 കാരിയായ ഷേര്‍ളി തൊഴിലുറപ്പ് തൊഴിലാളിയാണ്. കണ്ണമാലിയില്‍ ചെമ്മീന്‍ കെട്ടിലാണ് 67 കാരനാണ് സേവ്യറിന് ജോലി. വിദ്യാര്‍ഥിയായ ഒരു മകനുമുണ്ട് ഇവര്‍ക്ക്. വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത സേവറ്യനെ ചോദ്യം ചെയ്യലിന് ശേഷമേ കോടതിയില്‍ ഹാജരാക്കൂ. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെ‍ഡിക്കല്‍ കോളജിേലക്ക് മാറ്റി. പോസ്റ്റ്്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കണ്ണമാലിയില് സംസ്്കരിക്കും.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.