വിഡിയോ കോളിൽ കണ്ടത് സഹിച്ചില്ല; ഭർത്താവിനെ തലയണയ്ക്കടിയിൽ തീർത്തു; അമ്പരപ്പിച്ച് മൊഴി

tiwari-murder
SHARE

ഉത്തര്‍പ്രദേശ് മു​ൻ മു​ഖ്യ​മ​ന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ ഡി തിവാരിയുടെ മകൻ രോ​ഹി​ത് ശേ​ഖ​ർ തി​വാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ബ​ന്ധു​വാ​യ യു​വ​തി​യു​മാ​യി മ​ദ്യം ക​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് ഭാ​ര്യ. രോ​ഹി​ത് ശേ​ഖ​റി​നെ ഭാ​ര്യ അ​പൂ​ർ​വ ശു​ക്ല തി​വാ​രി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ല​യി​ണ ഉ​പ​യോ​ഗി​ച്ചു ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ദില്ലി പോ​ലീ​സ് കണ്ടെത്തിയത്.

ഇരുവരും തമ്മിൽ കലഹമുണ്ടാക്കുക പതിവായിരുന്നു. രോ​ഹി​ത് ബ​ന്ധു​വാ​യ മ​റ്റൊ​രു യു​വ​തി​യു​മാ​യി മ​ദ്യം ക​ഴി​ച്ച​തി​നെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു അന്ന് പ്രശ്നം. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വോ​ട്ട് ചെ​യ്യാ​ൻ​പോ​യ രോ​ഹി​ത് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ ബ​ന്ധു​വി​ന്‍റെ ഭാ​ര്യ​യു​മാ​യി മ​ദ്യം ക​ഴി​ച്ചി​രു​ന്നു. ഈ ​സ​മ​യം അ​പൂ​ർ​വ ഭ​ർ​ത്താ​വി​നെ വിഡി​യോ കോ​ൾ ചെ​യ്യു​ക​യും ബ​ന്ധു​വാ​യ സ്ത്രീ​ക്കൊ​പ്പം മ​ദ്യം ക​ഴി​ക്കു​ന്ന​ത് കാ​ണു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷം രോ​ഹി​ത് രാ​ത്രി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മ​ദ്യം ക​ഴി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ഴ​ക്കു​ണ്ടാ​യി.

മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന രോ​ഹി​ത് രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നു ശേ​ഷം താ​ഴ​ത്തെ നി​ല​യി​ലെ ത​ന്‍റെ കി​ട​പ്പു​മു​റി​യി​ലേ​ക്കു​പോ​യി. ഇ​വി​ടെ​വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി. കി​ട​ക്ക​യി​ലേ​ക്കു വീ​ണ രോ​ഹി​തി​നെ അ​പൂ​ർ​വ ത​ല​യിണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ രോ​ഹി​തി​ന് പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ച്ചി​ല്ല- ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് ര​ഞ്ജ​ൻ സംഭവത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.  

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹൃദയാഘാതം മൂലം മരണം സംഭവിച്ചു എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കൊലപാതകമാണ് എന്ന് തെളിഞ്ഞത്. സ്വത്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു വാർത്തകൾ. കൃത്യമായ തെളിവുകളുടെയും ഫോറൻസിക് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് അപൂർവയെ അറസ്റ്റ് ചെയ്തത്. അപൂർവ കൊലക്കുറ്റം സമ്മതിക്കുകയും ചെയ്തു. ദാമ്പത്യജീവിതം സന്തോഷകരമല്ലായിരുന്നെന്നും സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നപ്പോഴാണ് ഈ കൃത്യം ചെയ്തതെന്നുമാണഅ അപൂർവ പൊലീസിനോട് പറഞ്ഞത്.

ഇതിനിടെ രോഹിത് ശേഖർ തിവാരിയുടെ ഭാര്യ അൂർവ ശുക്ല തിവാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ. രോഹിത്തിന്റെ മാതാവ് ഉജ്വലയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2017ലാണ് രോഹിത്തും അപൂർവയും തമ്മിൽ കാണുന്നത്. ഒരു മാട്രിമോണിയൽ വെബ്സൈറ്റിൽ കണ്ടിഷ്ടപ്പെട്ടാണ് ഇവർ അടുത്തത്. ഒരു വർഷത്തോളം അടുത്തിടപഴകിയ ഇവർ ഇടക്കാലത്ത് അകന്നിരുന്നു. വീണ്ടും അടുപ്പത്തിലായ ഇവർ 2018 ഏപ്രിലിലാണ് വിവാഹിതരായത്. വിവാഹ‌ശേഷവും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നെന്നും  രോഹിത്തിന്റെ മാതാവ് ഉജ്വല മൊഴി നൽകിയിട്ടുണ്ട്. 

ഒരു വീട്ടിൽ തന്നെ പിരിഞ്ഞായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇടയ്ക്കിടയ്ക്ക് തർക്കം പതിവായിരുന്നു. വിവാഹത്തിനു മുൻപ് അപൂർവയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. അവരുടെ കുടുംബത്തിന് പണത്തോട് ആർത്തിയായിരുന്നുവെന്നും എപ്പോഴും തങ്ങളുടെ സ്വത്തിലായിരുന്നു കണ്ണ്. ഡിഫൻസ് കോളനിയിലെ സ്ഥലം ശേഖറിൽനിന്നും സിദ്ധാർഥിൽനിന്നും തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. സുപ്രീംകോടതിക്കു സമീപമുള്ള വീട്ടിലാണ് അപൂര്‍വ പ്രാക്ടീസിന് പോയിരുന്നതെന്നും ഉജ്വല പറയുന്നു.

രോഹിതിനെ കഴിഞ്ഞ 16നു വൈകിട്ടു 4 മണിയോടെയാണു ഡിഫൻസ് കോളനിയിലെ വീട്ടിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. മൂക്കിൽ നിന്നു രക്തം ഒഴുകിയ നിലയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. അന്നു പുലർച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്്മോർട്ടത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.

ആറ് വർഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എൻ.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎൻഎ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്. തുടർന്ന് 2015 ൽ ഉജ്വലയെ വിവാഹം കഴിച്ച എൻ.ഡി. തിവാരി കഴിഞ്ഞ വർഷമാണു മരിച്ചത്

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.