വ്യാജ ഡോക്ടറുടെ വീട്ടില്‍ കഞ്ചാവ്, എക്സൈസ് വീട് വളഞ്ഞു, ഡോക്ടർ ഓടി രക്ഷപ്പെട്ടു

doctor-ganjavu
SHARE

തൃശൂര്‍ ചാവക്കാട് വ്യാജ ഡോക്ടറുടെ വീട്ടില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പുറകിലെ വാതില്‍ വഴി വ്യാജ ഡോക്ടര്‍ രക്ഷപ്പെട്ടു. ചാവക്കാട് കടപ്പുറം സ്വദേശി റാഫിയുടെ വീട്ടിലായിരുന്നു കഞ്ചാവ് വില്‍പന. രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി. കഞ്ചാവ് വില്‍പന തകൃതിയാണെന്ന് എക്സൈസിന് ബോധ്യപ്പെട്ടു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തി വീടുവള‍ഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പുറകിലെ വാതില്‍ വഴി റാഫി മുങ്ങി. 

വീട് പരിശോധിച്ചപ്പോള്‍ സ്റ്റെതസ്ക്കോപ്പും തൂക്കം നോക്കാനുള്ള ഉപകരണവും കിട്ടി. ഡോക്ടറാണെന്ന് പറഞ്ഞായിരുന്നു നാട്ടുകാരെ പരിചയപ്പെട്ടിരുന്നത്. എഴുപതിനായിരം രൂപയോളം വീട്ടില്‍ നിന്ന് കണ്ടെടുത്തു. കാറില്‍ ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചാണ് കഞ്ചാവ് കടത്ത്. ഇടുക്കിയില്‍ നിന്ന് കാറിലാണ് കഞ്ചാവ് കൊണ്ടുവരുന്നത്. സ്റ്റെതസ്ക്കോപ്പ് കഴുത്തിലിട്ടാണ് കാറോടിക്കുന്നത്. പൊലീസ് പിടിക്കാതിരിക്കാനുള്ള സൂത്രവിദ്യയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

MORE IN Kuttapathram
SHOW MORE