നൂറു കുപ്പി മദ്യം; ലക്ഷ്യസ്ഥാനത്തേക്ക് ചുരുങ്ങിയ ദൂരം മാത്രമുള്ളപ്പോൾ പിടി വീണു

mahi
SHARE

തിരഞ്ഞെടുപ്പ് തലേന്ന് വിതരണം ചെയ്യുന്നതിനായി മാഹിയില്‍ നിന്ന് കടത്തിയ നൂറ് കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് നൊച്ചാട് സ്വദേശികളാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. ആര്‍ക്ക് വേണ്ടിയാണ് മദ്യം കൊണ്ടുവന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പേരാമ്പ്ര പൊലീസ് അന്വേഷിക്കും. 

മാഹിയില്‍ നിന്ന് നൊച്ചാടേക്ക് മദ്യമെത്തിക്കുകയായിരുന്നു ലക്ഷ്യം. കാറിലെ രഹസ്യ അറയില്‍ നൂറ് കുപ്പി മദ്യം സൂക്ഷിച്ചു. ലക്ഷ്യസ്ഥാനത്ത് എത്താന്‍ ചുരുങ്ങിയ ദൂരം മാത്രം അവശേഷിക്കുമ്പോഴാണ് പിടിവീണത്. രാമല്ലൂരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ കാറിലെ മദ്യശേഖരം കണ്ടെത്തി. കാറിലുണ്ടായിരുന്ന നൊച്ചാട് സ്വദേശി അനീഷ്, കുഴിച്ചാലില്‍ കരുണന്‍ എന്നിവരെ പേരാമ്പ്ര പൊലീസിന് കൈമാറുകയായിരുന്നു. പരിശോധനയ്ക്കിടെ ഇരുവരും വ്യത്യസ്ത മറുപടി പറഞ്ഞത് സംശയത്തിനിടയാക്കി. 

നൊച്ചാടും പരിസരത്തും വോട്ടിങ് തലേന്ന് വിതരണം ചെയ്യാനുള്ള മദ്യമെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്. ഏത് പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന കാര്യം പരിശോധിക്കുകയാണ്. വില്‍പനയ്ക്കെത്തിച്ചതാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE