തൃശൂരിൽ രാത്രി ഓട്ടോറിക്ഷയിൽ യാത്രചെയ്ത യുവതിയെ ആക്രമിക്കാൻ ശ്രമം

rape
representative image
SHARE

തൃശൂർ: രാത്രിയിൽ ഓട്ടോറിക്ഷയിൽ യാത്രചെയ്ത ബാങ്ക് ജീവനക്കാരിക്കു നേരെ സംഘം ചേർന്ന് അപമാന ശ്രമമെന്നു പരാതി. കനത്ത മഴയിൽ മനക്കൊടിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് യുവതി ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ഒളരിയിലെ ബാറിന്റെ പരിസരത്തു നിന്ന് ഓട്ടോറിക്ഷയിൽ അതിക്രമിച്ചു  കയറിയ സംഘം അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വെസ്റ്റ് പൊലീസ് കേസെടുത്തു. 

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ യുവതി എറണാകുളത്തെ സ്വകാര്യ ബാങ്കിലാണ് ജോലിചെയ്യുന്നത്. മനക്കൊടിയിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകാൻ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു നിന്ന് ഓട്ടോ പിടിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഓട്ടോ ഒളരിയിലെത്തിയപ്പോൾ മദ്യലഹരിയിൽ രണ്ടുപേർ ഓട്ടോറിക്ഷയ്ക്കു കൈകാണിച്ചു.

വണ്ടി നിർത്തരുത് എന്നു പലവട്ടം ഡ്രൈവറോടു പറഞ്ഞുനോക്കിയെങ്കിലും ഡ്രൈവർ വണ്ടിനിർത്തി. യുവതി ഉടൻ തന്നെ വണ്ടിയിൽ നിന്നു ചാടിയിറങ്ങിയെങ്കിലും മദ്യപ സംഘം ലൈംഗിക ചേഷ്ടകൾ കാട്ടുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നു പറയുന്നു.

ലൈംഗിക ചേഷ്ട കാട്ടിയയാളെ തനിക്ക് അറിയാമെന്നു യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അപമാനശ്രമത്തിനു വെസ്റ്റ് പൊലീസ് കേസെടുത്തു. മദ്യപിച്ചു വാഹനമോടിച്ചതിന് ഓട്ടോഡ്രൈവർക്കെതിരെയും കേസുണ്ട്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.