തുഷാറിന്റെ റോഡ് ഷോയ്ക്ക് നേരെ ആക്രമണം; 30 പേർക്കെതിരെ കേസ്

thushar-road-show
SHARE

വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്ക്  നേരെ ആക്രമണം നടന്ന രണ്ടു സംഭവങ്ങളിലായി 30 പേർക്കെതിരെ മലപ്പുറം കാളികാവ് പൊലീസ്  കേസെടുത്തു. കാളികാവിനടുത്ത  പൂങ്ങോട് വച്ചുണ്ടായ സംഘർഷത്തിൽ ഏഴ് ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവർത്തകർക്ക് പരുക്കേറ്റു. പൂങ്ങോട്ടെ ആക്രമണത്തിൽ 15 സി.പി.എം പ്രവർത്തകർക്കെതിരേയും ചോക്കാട്ടെ സംഭവത്തിൻ യു.ഡി.എഫ് പ്രവർത്തകർക്കെതിരെയുമാണ് കേസ്.

പരുക്കേറ്റവരെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചോക്കാട് ടൗണിൽ വച്ച് യു.ഡി.എഫ് പ്രവർത്തകരും തുഷറിന്റെ റോഡ്ഷോക്ക് തടസം സൃഷ്ടിച്ചതായി നേതാക്കൾ ആരോപിച്ചു. എന്നാൽ യു.ഡി.എഫിന്റെ പൊതുസമ്മേളനം നടക്കുന്നതുകൊണ്ട് സംഭവിച്ച സ്വാഭാവിക തടസമാണന്നും തുഷാറിന്റേയും എൻ.ഡി.എ പ്രവർത്തകരുടെയും വാഹനങ്ങൾ തടഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

MORE IN Kuttapathram
SHOW MORE