കറുപ്പ് നിറം, സൗന്ദര്യമില്ല; ഉറക്കത്തിനിടെ ഭർത്താവിനെ ഭാര്യ തീ കൊളുത്തി കൊന്നു

ablaze
representative image
SHARE

നിറം കറുപ്പായതിന്റെ പേരിൽ ഭാര്യ ഭർത്താവിനെ തീ കൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ ബറേലിലാണ് നടുക്കുമെന്ന സംഭവമുണ്ടായത്. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു

ബറേലി സ്വദേശി സത്യവീർ സിങ്ങാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടു വർഷം മുൻപാണ് സത്യവീറും പ്രേംശ്രീയും വിവാഹിതരാകുന്നത്. ഭർത്താവിന്റെ നിറം ഇരുണ്ടതായതിൽ പ്രേം ശ്രീ പലപ്പോഴും കുറ്റം പറയുമായിരുന്നു. പ്രേംശ്രീയ്ക്കു വെളുത്ത നിറമായിരുന്നു. തനിക്കു അനുയോജ്യനായ ഭർത്താവല്ല സത്യവീറെന്നും എപ്പോഴും പഴി ചാരുകയും ചെയ്യാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. സത്യവീർ ഉറങ്ങുന്ന സമയത്തായിരുന്നു തീ കൊളുത്തി കൊലപ്പടുത്തിയത്. ഇവർക്ക് അഞ്ചു മാസം പ്രായമായ ഒരു പെൺകുട്ടിയുണ്ട്. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.