ആഡംബര ബൈക്കിൽ കടത്താൻ ശ്രമിച്ചത് 46 കുപ്പി മദ്യം

liquor-arrest
SHARE

വടകരയില്‍ ആഡംബര ബൈക്കില്‍ മദ്യക്കടത്ത് സജീവം. മാഹിയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മദ്യം കടത്തിയ ഒരാളെ എക്സൈസ് പിടികൂടി. കോഴിക്കോട് മാവൂര്‍ സ്വദേശി രാഗേഷാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 46 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ എക്സൈസ് സംഘം പിന്തുടര്‍ന്നാണ് പിടികൂടിയത്. ആഡംഭര ബൈക്കില്‍ കടത്താന്‍ ശ്രമിച്ച  46 കുപ്പി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. രണ്ട് ബാഗുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.  

ആഡംഭര ബൈക്കുകളില്‍ മദ്യം കടത്തിയതിന് നാല് ദിവസത്തിനിടെ പിടിയിലാകുന്ന മൂന്നാമത്തെ ആളാണ് രാഗേഷ്.  ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ  ഏതാനും ആഴ്ച്ചകളായി  പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതോടെ ട്രെയിനുകളിലൂടെയും ബസുകളിലൂടെയുമുള്ള മദ്യക്കടത്ത് പൂര്‍ണമായി നിലച്ചു. ഈ സാഹചര്യത്തിലാണ് ആഡംഭര ബൈക്കുകളുമായി മദ്യക്കടത്ത് സംഘം ഇറങ്ങിയത്. മാഹിയില്‍ നിന്ന് വടകരയിലേയ്ക്ക് നിരവധി ഇടവഴികളുണ്ട്. ഈ വഴികളിലൂടെയും മദ്യക്കടത്ത് വ്യാപകമാണെന്നാണ് പ്രദേശവാസികളുടെ പരാതി. എന്നാല്‍ ദേശീയപാത വഴി വരുന്നവരെ മാത്രമാണ്  നിലവില്‍ പിടികൂടുന്നത്. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.