ബസ് സ്റ്റാന്‍ഡില്‍ കമിതാക്കൾക്ക് ക്രൂരമർദനം; ‌അന്വേ‌ഷണം ആരംഭിച്ചു

mh-attack
SHARE

മഹാരാഷ്ട്രയില്‍ കമിതാക്കളെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെയും യുവാവിനെയും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമഹങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അന്വേഷണവുമായി മഹാരാഷ്ട്ര പൊലീസ് രംഗത്തെത്തിയത്. മഹാരാഷ്ട്രയില്‍ ബുല്‍ധാനയിലാണ് സംഭവം. നന്ദുറാ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കമിതാക്കളായ യുവതിയെയും യുവാവിനെയും രണ്ടുപേര്‍ ചേര്‍ന്ന്  ക്രൂരമായി മര്‍ദിച്ചത്. ഈ സമയം സമീപം നിരവധി പേര്‍ ഉണ്ടായിരുന്നുവെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്ഡ‍ പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തതോടെ പൊലീസ് ഉണര്‍ന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ് പറ‍ഞ്ഞു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്. പെണ്‍കുട്ടിയും സുഹൃത്തും ഒരുവര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ അടുപ്പം ഇഷ്ടമില്ലായിരുന്നു. ധനോര ഗ്രാമത്തിലുള്ള പെണ്‍കുട്ടി ഒരു പരീക്ഷയ്ക്കായണ് ബുല്‍ധാനയിലെത്തിയത്. ഇവിടെവച്ച് പെണ്‍കുട്ടിയെയും യുവാവിനെയും ഒന്നിച്ചുകണ്ട ബന്ധുക്കള്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും മര്‍ദിച്ചു. എന്തായാലും സംഭവം ഗൗരവമായി തന്നെ അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം

MORE IN Kuttapathram
SHOW MORE