തോക്ക് ചൂണ്ടി ടിക്ടോക് വിഡിയോ; വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം; നടുക്കം

tik-tok-death
SHARE

സോഷ്യൽ ലോകത്ത് വൈറലാവാൻ ടിക്ടോക് തംരഗത്തിനൊപ്പമാണ് പലരും. എന്നാൽ ടിക്ടോക് വിഡിയോ ചെയ്യുന്നതിനിടെ ഡൽഹിയിൽ യുവാവിന് ദാരുണാന്ത്യം. സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റാണ് മരണം സംഭവിച്ചത്. ഇന്ത്യാ ഗേറ്റിന് സമീപമുള്ള രഞ്ജിത്ത് സിംഗ് ഫ്ളൈഒാവറിലാണ് സംഭവം. റോഡിൽ വച്ച് ടിക്ടോക് വിഡിയോ പകർത്തുന്നതിനിടെയിലായിരുന്നു അപകടം.

സൽമാൻ എന്ന യുവാവും സുഹൃത്തുക്കളും ഇന്ത്യാഗേറ്റ് സന്ദർശിക്കാനെത്തിയതായിരുന്നു. തിരികെ പോകും നേരം ടിക്ടോക് വിഡിയോ ചെയ്യാൻ സംഘം പദ്ധതിയിട്ടു. വാഹനമോടിച്ചുവരുന്ന സൽമാന് നേരെ സുഹൃത്ത് നാടൻതോക്ക് ചൂണ്ടുന്നതാണ് വിഡിയോ. എന്നാൽ ഇതിനിടയിൽ സുഹൃത്തിന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് വീണ സൽമാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി നാലു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.