ഹോട്ടൽ ജീവനക്കാരൻ മരിച്ച നിലയിൽ; ദുരൂഹത

ankamali-hotel-death
SHARE

അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കാലടി സ്വദേശി എന്‍ ശശിധരനാണ് മരിച്ചത് . 

ഹോട്ടലില്‍ ജീവനക്കാര്‍ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലടി മണിക്യമംഗലം സ്വദേശിയാണ് മരിച്ച ശശിധരന്‍.  67 വയസായിരുന്നു . മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.   മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇത് സംഭവത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. 

എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.

അങ്കമാലി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി .

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.