നഴ്സറിയിൽ മൂന്നരവയസുകാരിയെ പീഡിപ്പിച്ചു; വനിതാ ജീവനക്കാരികൾ ഒളിവിൽ: നടുക്കം

child-abude-andhra
പ്രതീകാത്മക ചിത്രം
SHARE

മൂന്നരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് നഴ്സറിയിലെ വനിതാ ജീവനക്കാരികൾ.  ഹൈദരാബാദിലെ ഇസാത്‌നഗറിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.കുട്ടി പഠിക്കുന്ന നഴ്സറി സ്കൂളിലെ ആയമാരായ പർവീൻ, നരസമ്മ എന്നിവർക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരുക്കുന്നത്.

കുട്ടി ഉറക്കത്തിനിടെ നിരന്തമായി പേടിച്ചുകരഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കല്ല് ഉപയോഗിച്ച് മുറിപ്പെടുത്തിയതിന്റെ പാടുകൾ കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തായതോടെ പ്രതികൾ ഒളിവിൽ പോയി. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.  

എന്നാൽ സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല. സ്കൂളിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് ബാലാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് അച്യുത റാവു ആവശ്യപ്പെട്ടു. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.