ജാതിമാറി വിവാഹം; യുവതിക്ക് ക്രൂര ശിക്ഷ നടപ്പാക്കി നാട്ടുകാർ

couple-punishment-1
SHARE

മധ്യപ്രദേശില്‍ ജാതിമാറി വിവാഹം കഴിച്ചതിന് യുവതിക്ക് ക്രൂര ശിക്ഷ നടപ്പാക്കി നാട്ടുകാര്‍. ഭര്‍ത്താവിനെ ചുമലിലേറ്റിച്ച് കിലോമീറ്ററുകളോളം യുവതിയെ വയലിലൂടെ നടത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ജാബുവ ഗ്രാമത്തിലാണ് സംഭവം. ജാതി മാറി വിവാഹം കഴിച്ചതിന് അന്യജാതിക്കാരനായ ഭര്‍ത്താവിനെ തോളിലേറ്റി നടക്കുക എന്നതായിരുന്നു യുവതിക്ക് നാട്ടുകാര്‍ നല്‍കിയ ശിക്ഷ.  ജനക്കൂട്ടത്തിനിടയിലൂടെ യുവതി ഭര്‍ത്താവിനെയും ചുമന്ന് നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം ഇരുപത് വയസ് തോന്നിക്കുന്ന യുവതിയാണ് പ്രാകൃത ശിക്ഷയ്ക്ക് ഇരയായയത്. ഭാരം താങ്ങാനാകാതെ ക്ഷീണിച്ച് അവശയായാണ് യുവതി നടക്കുന്നത്. ഇത് കണ്ടിട്ടും ചുറ്റും കൂടി നില്‍ക്കുന്ന ഗ്രാമീണര്‍ ആര്‍പ്പൂവിളിച്ച് വീണ്ടും നടക്കാന്‍ നിര്‍ബന്ധിക്കുന്നതായും വിഡിയോയിലുണ്ട്

സംഭവത്തിന് നേതൃത്വം കൊടുത്തവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ എടുത്തതും പ്രചരിപ്പിച്ചതും. വിഡിയോ വൈറലായതോടെ വന്‍ ജനരോഷമാണ് രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങളിലുണ്ടായത് ഇതേതുടര്‍ന്ന് പൊലീസ് നടപടിയെടുക്കാന്‍ തയാറായി. ദൃശ്യങ്ങളില്‍ ഉള്ള എല്ലാവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറയിച്ചു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.