ഭാര്യ ഒളിച്ചോടി; പിഞ്ചുമക്കളെ കൊന്ന് ചിത്രം ഭാര്യയ്ക്ക് അയച്ച് ഭർത്താവ്; നടുക്കം

suicide-father-child
പ്രതീകാത്മക ചിത്രം
SHARE

നടുക്കുന്ന ക്രൂരതയുടെ വാർത്തയാണ് മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. തന്നെ വഞ്ചിച്ച് ഒളിച്ചോടിപ്പോയ ഭാര്യയോടുള്ള പ്രതികാരമായി മക്കളെ കൊന്ന് അധ്യാപകൻ കൂടിയായ അച്ഛൻ ജീവനൊടുക്കി. കൊലപ്പെടുത്തിയ മക്കളുടെ ചിത്രം ഭാര്യയുടെ വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്ത ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് നാടിനെ നടുക്കിയ സംഭവം. 

ആറുവയസ്സും 18 മാസവും പ്രായമായ പെൺകുഞ്ഞുങ്ങളെയാണ് നാൽപ്പതുകാരനായ ഋഷികാന്ത് കൊലപ്പെടുത്തിയത്. ഋഷികാന്തിന്റെ സഹോദരൻ ഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഋഷികാന്തിന്റെ ഭാര്യ പ്രഗതിയുടെ വഞ്ചനയുടെ കഥ പുറത്തുവരുന്നത്.

പ്രഗതി ഒരു ഡ്രൈവറുമായി പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തിന്റെ പേരിൽ ഋഷികാന്ത് ഏറെ മനോവിഷമം അനുഭവിച്ചിരുന്നുവെന്നും ഗോപാൽ പറയുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രഗതി ഷാനവാസ് ഖാൻ എന്ന ഡ്രൈവറിനൊപ്പം ഒളിച്ചോടിയെന്നും ഇതിൽ ഇയാൾ മനോവിഷമത്തിലായിരുന്നു. നാണക്കേട് ഭയന്നാണ് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് ഇയാൾ ജീവനൊടുക്കിയത്.  

ആറുവയസ്സുകാരിയായ നാരായണിയെയും പതിനെട്ടുമാസം മാത്രം പ്രായമുള്ള കാർത്തികിയെയും കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം ആ ചിത്രങ്ങൾ പ്രഗതിയ്ക്ക് വാട്സാപ്പ് ചെയ്തുകൊടുത്തതിനു ശേഷമാണ് ഋഷികാന്ത് ആത്മഹത്യ ചെയ്തത്.  ചൊവ്വാഴ്ച വെളുപ്പിനെ മൃതദേഹങ്ങൾ കണ്ട ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രഗതിക്കും കാമുകനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇരുവരെയും ഉടൻ തന്നെ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. 

MORE IN Kuttapathram
SHOW MORE